പ്ര​ഫ​സ​ർ യാ​ഗി

പ്രഫ. യാഗിക്ക് നൊബേൽ; കാലിഫോർണിയ സർവകലാശാലയിൽ ആഘോഷം

റിയാദ്: 2025ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവായ സൗദി പ്രഫസർ ഉമർ ബിൻ മുനീസ് യാഗിയുടെ ചരിത്രനേട്ടം സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽസവാഹയുടെ നേതൃത്വത്തിലുള്ള ടെക്നോളജി, ഇന്നൊവേഷൻ, സ്പേസ് സിസ്റ്റം പ്രതിനിധി സംഘവും കാലിഫോർണിയ സർവകലാശാലയിലെ സൗദി വിദ്യാർഥികളും ആഘോഷിച്ചു.

ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നടന്ന ആഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രഫ.യാഗിയെ മന്ത്രി അനുമോദിച്ചു. ഈ ചരിത്ര നേട്ടത്തിന് ഭരണകൂടത്തിന്റെ അഭിനന്ദനങ്ങൾ മന്ത്രി അറിയിച്ചു. ഇത് സൗദി ജനതയുടെയും അറബികളുടെയും മുസ്‍ലിംകളുടെയും അഭിമാനമെന്ന് മന്ത്രി പറഞ്ഞു.

പ്രഫസർ യാഗിയുടെ രസതന്ത്ര ഗവേഷണത്തെക്കുറിച്ചും കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയും ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയും തമ്മിലുള്ള ഗവേഷണ പങ്കാളിത്തത്തെക്കുറിച്ചും അൽസവാഹ മനസ്സിലാക്കി. കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്‌ലി ലബോറട്ടറികളിൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടുന്നതിലേക്ക് നയിച്ച ചില ഗവേഷണങ്ങളെയും കണ്ടുപിടിത്തങ്ങളെയും കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു.

പ്രഫസർ യാഗി തന്റെ അക്കാദമിക് യാത്രയെയും ഗവേഷണ-നവീകരണ മേഖലയിലെ അനുഭവങ്ങളെയും കുറിച്ച് ഒരു പ്രസംഗം നടത്തി. ശാസ്ത്രത്തിനും ശാസ്ത്രജ്ഞർക്കും നൽകുന്ന ഭരണകൂടത്തിന്റെ പിന്തുണയാണ് സൗദിയുടെ നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും പ്രാഥമിക ചാലകശക്തിയെന്ന് പ്രഫ യാഗി പറഞ്ഞു.

Tags:    
News Summary - Nobel prize to Prof. Yagi; Celebration at University of California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.