ഈ​ദാ​ഘോ​ഷ​ത്തി​ൽ പു​ത്ത​ൻ ട്രെ​ൻ​ഡ്; തി​ര​ക്കു​ക​ളി​ൽ നി​ന്ന​ക​ന്ന്​ ശാ​ന്ത​ത തേ​ടി സൗ​ദി സ​മൂ​ഹം

ദ​മ്മാം: മാ​റു​ന്ന കാ​ല​ത്തി​നൊ​പ്പം ജീ​വി​ത​രീ​തി​ക​ളി​ലും ആ​ഘോ​ഷ സ​ങ്ക​ൽ​പ​ങ്ങ​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​ദേ​ശി​ക​ൾ. പ​തി​വ് രീ​തി​യി​ലു​ള്ള ആ​ട്ട​വും പാ​ട്ടും നി​റ​ഞ്ഞ തി​ര​ക്കേ​റി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ക​രം, ശാ​ന്ത​വും സൗ​മ്യ​വു​മാ​യ അ​ന്ത​രീ​ക്ഷം തെ​ര​ഞ്ഞെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ഈ​ദ് ആ​ഘോ​ഷി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. തി​ര​ക്കേ​റി​യ അ​ന്ത​രീ​ക്ഷ​ത്തോ​ടു​ള്ള താ​ൽ​പ​ര്യം കു​റ​യു​ന്ന​താ​യും, മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് ഉ​ത​കു​ന്ന ശാ​ന്ത​മാ​യ ഇ​ട​ങ്ങ​ളോ​ട് പ്രി​യം ഏ​റി​വ​രു​ന്ന​താ​യും സൗ​ദി ടൂ​റി​സം വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൗ​ദി​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ൽ ഉ​ല, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, വെ​ൽ​ന​സ് റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ കൂ​ടു​ത​ൽ തി​ര​ക്ക്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന സ്വ​ദേ​ശി​ക​ളും വെ​ൽ​ന​സ് റി​സോ​ർ​ട്ടു​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. ട്രാ​വ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി സൈ​റ്റാ​യ ബ്ലൂ ​സെ​യി​ലി​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, സൗ​ദി​യി​ലെ 18 മു​ത​ൽ 40 വ​യ​സ്സു​വ​രെ​യു​ള്ള യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും ശാ​രീ​രി​ക സു​ഖ​ചി​കി​ത്സ​ക്കു​മാ​യി അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ശാ​ന്ത​ത​യും വി​ശ്ര​മ​വും ന​ൽ​കു​ന്ന സ്ഥ​ല​ങ്ങ​ളോ​ടും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളേ​ക്കാ​ൾ ബൊ​ട്ടീ​ക് ഹോ​ട്ട​ലു​ക​ളോ​ടു​മാ​ണ് ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ കൂ​ടു​ത​ൽ താ​ൽ​പ​ര്യം.​

റ​മ​ദാ​നി​ലെ ആ​ശു​പ​ത്രി ജോ​ലി​ക​ൾ​ക്കും തി​ര​ക്കേ​റി​യ ഷി​ഫ്റ്റു​ക​ൾ​ക്കും ശേ​ഷം ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ന​സ്സി​നെ വീ​ണ്ടെ​ടു​ക്കാ​നാ​ണ് താ​ൻ ഇ​ത്ത​വ​ണ​ത്തെ ഈ​ദ് അ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന് സീ​നി​യ​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഗ​യെ​ദ് അ​ൽ വാ​സി പ​റ​ഞ്ഞു. റി​യാ​ദ് സ്വ​ദേ​ശി​യാ​യ ന​വാ​ൽ അ​ൽ നൈ​ഫാ​ഫ് പ​റ​യു​ന്ന​ത്, റ​മ​ദാ​നി​ലെ തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യി​ൽ​നി​ന്ന് മാ​റി അ​നു​ഭ​വ​ങ്ങ​ളെ തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് താ​ൻ ശാ​ന്ത​മാ​യ ഇ​ടം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്. ദൈ​നം​ദി​ന ച​ര്യ​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​താ​യി കാ​ര്യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​ദി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​യാ​യ ലാ​മ അ​ൽ-​സു​ഹൈ​മി​യു​ടെ ഈ​ദാ​ഘോ​ഷ​വും സ​മ്മ​ർ​ദ​ങ്ങ​ളി​ൽ​നി​ന്നും നി​ര​ന്ത​ര സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ൽ​നി​ന്നും അ​ക​ന്നു​നി​ന്നു​ള്ള​താ​യി​രു​ന്നു. സു​ഖ​വും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​വ​രു​ടെ യാ​ത്ര. 2025-ഓ​ടെ വെ​ൽ​ന​സ് ടൂ​റി​സം മേ​ഖ​ല​യു​ടെ മൂ​ല്യം 436 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. 2026-ലെ ​സൗ​ദി പൗ​ര​ന്മാ​രു​ടെ ഈ​ദ് ട്രെ​ൻ​ഡു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് പു​തി​യ ത​ല​മു​റ ഇ​ത്ത​രം ആ​രോ​ഗ്യ​ക​ര​മാ​യ ആ​ഘോ​ഷ​രീ​തി​ക​ളെ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു എ​ന്നാ​ണ്.

Tags:    
News Summary - New trend in Eid celebrations; Saudi society seeks peace rather than confrontation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.