റിയാദ്: റിയാദ് പൊതുഗതാഗതം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിനും പിന്തുണക്കുന്നതിനും ലക്ഷ്യമിട്ട് ബസുകളിലും ട്രെയിനുകളിലും 50 ശതമാനം യാത്ര ഇളവ് പ്രഖ്യാപിച്ചു. 60 വയസ്സും അതിനു മുകളിലുമുള്ള എല്ലാ പൗരന്മാർക്കും ഈ ആനുകൂല്യം ലഭ്യമാകും.
യാത്ര ഇളവ് ലഭിക്കുന്നതിന് പ്രായമായവർ അവരുടെ ദേശീയ തിരിച്ചറിയൽ കാർഡോ റെസിഡൻസി കാർഡോ (ഇഖാമ) സ്റ്റേഷനുകളിലെ ടിക്കറ്റ് വിൽപന ഓഫിസുകളിൽ കാണിക്കണമെന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.
മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യുന്നതിനും റിയാദിന്റെ ഗതാഗത ശൃംഖലയിൽ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ അനുഭവം ആസ്വദിക്കുന്നതിനും ഈ നടപടി സഹായകമാകും. അവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള റിയാദ് പൊതുഗതാഗതത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.