അന്‍വര്‍ സാദത്ത് കാത്താണ്ടി (പ്രസി), ഷമീര്‍ തീക്കൂക്കില്‍ (ജന. സെക്ര), മുഹമ്മദ് നജാഫ് തീക്കൂക്കില്‍ (ട്രഷ)
റിയാദ്: കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്റെ (ടി.എം.ഡബ്ല്യു.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നിർവാഹക സമിതി നിലവിൽ വന്നത്. ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിലൂടെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികൾ: അന്‍വര്‍ സാദത്ത് കാത്താണ്ടി (പ്രസി), ഷമീര്‍ തീക്കൂക്കില്‍ (ജന. സെക്ര), മുഹമ്മദ് നജാഫ് തീക്കൂക്കില്‍ (ട്രഷ), അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, അഫ്താബ് അമ്പിലായില്‍ (വൈ. പ്രസി), അബ്ദുൽ ഖാദര്‍ മോച്ചേരി, മുഹമ്മദ് മുസവ്വിര്‍ (ജോ. സെക്ര). അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച പൊതുയോഗം നിലവിലെ പ്രസിഡൻറ് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ കഴിഞ്ഞ കാലത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷമീർ തീക്കൂക്കിലും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ നജാഫ് തീക്കൂക്കിലും അവതരിപ്പിച്ചു. വരണാധികാരി ഇസ്മാഈല്‍ അല്‍ ഖലാഫിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി അംഗങ്ങൾ സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. പി.പി. മുഹമ്മദ് ഷഫീഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.