ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിെൻറ ഭാഗമായി സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന ഔദ്യോഗിക സ്വീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചകൾ.
സൗദി-ഇന്ത്യ ബന്ധത്തിെൻറ നിലവിലെ സാഹചര്യം വിശദമായി അവലോകനം ചെയ്ത കൂടിക്കാഴ്ചയിൽ, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും ഏറ്റവും പുതിയ രാജ്യാന്തര സംഭവവികാസങ്ങളും ചർച്ചയിൽ പ്രമുഖമായി ഇടംപിടിച്ചു. ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അവലോകനം ചെയ്തു.
പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കുന്നതിനും നയതന്ത്ര സഹകരണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടിക്കാഴ്ച ഊന്നൽ നൽകി. ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫോട്ടോ: ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.