അബൽ ഹർഷാദ് (കാരണവർ), ശ്രീകാന്ത് ശിവൻ (കാര്യദർശി), ഷാജി ഹനീഫ (ഖജാൻജി), അഫ്സർ മുള്ളത്ത് (കലാ കായിക ദർശി), ലിജോഷ് മാണി (പൊതു സമ്പർക്ക ദർശി)
റിയാദ്: കഴിഞ്ഞ 21 വർഷമായി റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ‘തറവാട് കുടുംബകൂട്ടായ്മ’യുടെ 2026 –27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അബൽ ഹർഷാദ് (കാരണവർ), ശ്രീകാന്ത് ശിവൻ (കാര്യദർശി), ഷാജി ഹനീഫ (ഖജാൻജി), അഫ്സർ മുള്ളത്ത് (കലാ കായിക ദർശി), ലിജോഷ് മാണി (പൊതു സമ്പർക്ക ദർശി) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് ഉപദേശക സമിതി അംഗം ബിനു ശങ്കരൻ നേതൃത്വം വഹിച്ചു. ചടങ്ങിൽ പങ്കെടുത്ത മറ്റ് ഉപദേശക സമിതി അംഗങ്ങളായ രമേഷ് മാലി, പ്രമോദ് ചിറ്റാർ, ജോസഫ് കൈലാത്, ഷിജു മാധവൻ എന്നിവരും മറ്റ് കൂട്ടായ്മ അംഗങ്ങളും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
കുടുംബാംഗങ്ങൾ തമ്മിലുള്ള മാനസിക ബന്ധങ്ങൾ എക്കാലത്തും ഊഷ്മളമായി നിലനിർത്തിക്കൊണ്ടും, സമൂഹ നന്മക്കായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടും തറവാട് കുടുംബകൂട്ടായ്മയെ കൂടുതൽ ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.