ടി.ടി. ഷാജഹാൻ, മുഹമ്മദ് റാസിൽ ഒളകര, അൻവർ പൂവ്വല്ലൂർ, നാണി ഇസ്ഹാഖ് മാസ്റ്റർ
ജിദ്ദ: പൊന്മള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗവും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറായിരുന്ന പാല അഹമ്മദ് കുട്ടി അനുസ്മരണ പരിപാടിയും ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ടി.ടി. ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, പാല അഹമ്മദ്കുട്ടി അനുസ്മരണം പ്രഭാഷണം നടത്തി.
മുഹമ്മദലി ഇരണിയൻ, അബ്ദുറസാഖ് വെണ്ടല്ലൂർ എന്നിവർ സംസാരിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് കോട്ടക്കൽ മണ്ഡലം ട്രഷറർ ഇബ്രാഹീം ഹാജി വളാഞ്ചേരി നേതൃത്വം നൽകി. കെ.പി. സമദലി റിപ്പോർട്ട് അവതരിപ്പിച്ചു. അൻവർ പൂവ്വല്ലൂർ സ്വാഗതവും മുഹമ്മദ് റാസിൽ ഒളകര നന്ദിയും പറഞ്ഞു. ഹനീഫ് വടക്കൻ ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: ടി.ടി. ഷാജഹാൻ (പ്രസി.), ഹനീഫ് വടക്കൻ, കെ.ടി. ജലീൽ പൊന്മള, കമ്മുക്കുട്ടി പൂവ്വല്ലൂർ, അബ്ദുല്ലത്തീഫ് പുള്ളാടൻ (വൈ. പ്രസി.), മുഹമ്മദ് റാസിൽ ഒളകര (ജന. സെക്ര.), കെ.പി. സമദലി വട്ടപ്പറമ്പ് (ഓർഗ. സെക്ര.), കെ.കെ. ഇബ്രാഹീം ചേങ്ങോട്ടൂർ, നൗഷാദലി വടക്കൻ, തറയിൽ നജ്മുദ്ദീൻ ചൂനൂർ, ഹബീബ് ആറുവീട്ടിൽ (ജോ. സെക്ര.), അൻവർ പൂവ്വല്ലൂർ (ട്രഷ.), നാണി ഇസ്ഹാഖ് മാസ്റ്റർ (ഉപദേശക സമിതി ചെയർ), ഷുക്കൂർ കല്ലായി, ഖാലിദ് പുള്ളാടൻ, ഹൈദർ പൂവ്വാട്, റിയാസ് അവുലാൻ, സി.പി. മൻസൂർ (കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.