Posted On
date_range Updated On
date_range അൽ ഖസിം ഒ.ഐ.സി.സി ഇഫ്താർ സംഗമം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസിം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ബുറൈദയിലെ അൽ നഖീൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖരും ഖസിമിലെ നിരവധി പ്രവാസി കുടുംബങ്ങളും ഇഫ്താറിൽ ഒത്തുചേർന്നു.അമീസ് സ്വലാഹി കൊച്ചി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. വൈസ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ കാപ്പാട് സ്വാഗതവും സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ നന്ദിയും പറഞ്ഞു. രക്ഷാധികാരി സക്കിർ പത്തറ, സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്തു ടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.