റ​മ​ദാ​ൻ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ളാ​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ്​ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യും

റ​മ​ദാ​ൻ അ​വ​സാ​ന പ​ത്ത് ​​;മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ളി​ൽ വി​ശ്വാ​സി​ക​ളു​ടെവ​ൻ തി​ര​ക്ക്

മ​ക്ക: വി​ശു​ദ്ധ റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലും തീ​ർ​ഥാ​ട​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും തി​ര​ക്ക് വ​ർ​ധി​ച്ചു. ഇ​ശാ​അ്, ത​റാ​വീ​ഹ്, ഖി​യാ​മു​ല്ലൈ​ൽ ന​മ​സ്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

തി​ര​ക്ക് മു​ൻ​കൂ​ട്ടി ക​ണ്ട് തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യി ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കാ​നാ​യി മു​മ്പ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​തോ​റി​റ്റി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​വും ഫ​ല​പ്ര​ദ​വു​മാ​ക്കി​യി​ട്ടു​ണ്ട്. സം​സം ജ​ല വി​ത​ര​ണ​ത്തി​നും ഹ​റം പ​രി​സ​രം ശു​ചി​യാ​യി സൂ​ക്ഷി​ക്കാ​നു​മാ​യി കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ച്ചു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും വി​ശ്വാ​സി​ക​ളു​ടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​നു​മാ​യി കൂ​ടു​ത​ൽ ക​വാ​ട​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ത്തി​ട്ടു​ണ്ട്.

ഇ​രു​ഹ​റ​മു​ക​ളു​ടെ ഉ​ൾ​ഭാ​ഗം, മു​റ്റ​ങ്ങ​ൾ, ഇ​ട​നാ​ഴി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൂ​ടെ ത​ട​സ്സ​മി​ല്ലാ​തെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നും വ്യ​വ​സ്ഥാ​പി​ത​മാ​യ സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​സാ​ന പ​ത്തി​ലെ പു​ണ്യ​രാ​ത്രി​ക​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ശാ​ന്ത​വും സു​ര​ക്ഷി​ത​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നു​ള്ള സ​മ​ഗ്ര സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.

Tags:    
News Summary - Last ten days of Ramadan; Pilgrims gather at the holy sites of Mecca and Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.