ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സം​ഘം അ​ബ​ഹ, യാം​ബു, ത​ബൂ​ക്ക് സ​ന്ദ​ർ​ശ​നം 25 മു​ത​ൽ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നാ​യി ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും വി.​എ​ഫ്.​എ​സ് പ്ര​തി​നി​ധി​ക​ളും മാ​ർ​ച്ച് അ​വ​സാ​ന വാ​ര​ത്തി​ൽ അ​ബ​ഹ, യാം​ബു, ത​ബൂ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്​​റ്റേ​ഷ​ൻ (സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ) തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

25ന് ​അ​ബ​ഹ​യി​ലെ വി.​എ​ഫ്.​എ​സ് സെൻറ​റി​ലാ​ണ് സം​ഘം ആ​ദ്യ​മെ​ത്തു​ക.

27ന്​ ​യാം​ബു​വി​ലും 28ന്​ ​ത​ബൂ​ക്ക് വി.​എ​ഫ്.​എ​സ് സെ​ന്റ​റി​ലും സം​ഘം ക്യാ​മ്പ് ചെ​യ്യും. യാം​ബു​വി​ലെ സ​ന്ദ​ർ​ശ​നം ന​ഗ​ര​ത്തി​ലെ ക​മേ​ഴ്ഷ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്​​വ ഹോ​ട്ട​ലി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സേ​വ​ന​ത്തി​നാ​യി ല​ഭ്യ​മാ​കും.

ഈ ​സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തീ​യ​തി​ക്ക് തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി.​എ​ഫ്.​എ​സ് വെ​ബ്സൈ​റ്റ് (https://services.vfsglobal.com/sau/en/ind/book-an-appointment) വ​ഴി മു​ൻ​കൂ​ട്ടി അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ക്കേ​ണ്ട​താ​ണ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം’ എ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക. സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു.

Tags:    
News Summary - Indian Consulate Group to visit Abha, Yambu, Tabuk from 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.