തനിമ യാംബു സോണൽ സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ നിന്ന്
യാംബു: തനിമ യാംബു സോണൽ സമിതിയുടെ നേതൃത്വത്തിൽ ടൊയോട്ട തനിമ സെന്റർ ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ മീറ്റും ശ്രദ്ധേയമായി.
യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനാ പ്രതിനിധികളും വാണിജ്യരംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു. സൗഹാർദ്ദവും പരസ്പര സഹകരണവും സ്നേഹവും യാംബുവിലെ പ്രവാസി സമൂഹത്തിന്റെ ഇടയിലുള്ള പ്രത്യേക യോജിപ്പും വിളിച്ചറിയിക്കുന്നതായിരുന്നു സംഗമം. തനിമ യാംബു സോണൽ പ്രസിഡന്റ് സലിം വേങ്ങര പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
ജാബിർ വാണിയമ്പലം ആമുഖഭാഷണം നടത്തി. അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, സിദ്ധീഖുൽ അക്ബർ, ആഷിഫ് പെരിന്തൽമണ്ണ, രാജീവ് തിരുവല്ല, ഷൗക്കത്ത് മണ്ണാർക്കാട്, നിയാസ് യൂസുഫ്, കെ.പി.എ കരീം താമരശ്ശേരി, അനീസുദ്ദീൻ ചെറുകുളമ്പ്, ഡോ. ഷഫീഖ് ഹുസൈൻ ഹുദവി, നസീഫ് മാറഞ്ചേരി, സഹ്ലാം കൊടുവള്ളി, അസ്ക്കർ വണ്ടൂർ, ബാബു കുട്ടൻ പിള്ള, ഇബ്രാഹീം കുട്ടി പുലത്ത്, അബ്ദുൽ കരീം പുഴക്കാട്ടിരി, സുനീർ ഖാൻ, ഇൽയാസ് വേങ്ങൂർ തുടങ്ങിയവർ സംസാരിച്ചു. നാസർ നടുവിൽ സമാപന പ്രസംഗം നടത്തി. ശരീഫ് മുക്കം, ഷൗക്കത്ത് എടക്കര, അബ്ദുൽ വഹാബ് പിണങ്ങോട്, സുഹൈൽ മമ്പാട്, സഹീർ കണ്ണൂർ, അബ്ദുന്നാസർ പാലക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.