മുഹമ്മദ് ഷാ തങ്ങൾ വാഴക്കാട്, അബ്ദുൽ ഹമീദ് പെരുവള്ളൂർ, ഷരീഫ് മണ്ണാർക്കാട്, അലി ഒറ്റപ്പാലം
ത്വാഇഫ്: കെ.എം.സി.സി ത്വാഇഫ് ഹലഗ ജുനൂബ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ത്വാഇഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സ്വാലിഹ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഹമീദ് പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. മക്ക കെ.എം.സി.സി നേതാവ് മുസ്തഫ മലയിൽ തൂത മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി വേങ്ങര മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് പണ്ടാരപ്പെട്ടി, ത്വാഇഫ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.
ഷരീഫ് മണ്ണാർക്കാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി കലണ്ടറിന്റെ പ്രകാശനം മുഹമ്മദ് ഷാ തങ്ങൾക്ക് കോപ്പി നൽകി ത്വാഇഫ് കെ.എം.സി സീനിയർ നേതാവ് അബൂബക്കർ തളിപ്പറമ്പ് നിർവഹിച്ചു. മുഹമ്മദ് ഷാ തങ്ങൾ പതാകയുയർത്തി.
ഷരീഫ് മണ്ണാർക്കാട് സ്വാഗതവും അലി ഒറ്റപ്പാലം നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് റഹ്മാനി ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: മുഹമ്മദ് ഷാ തങ്ങൾ വാഴക്കാട് (ചെയർ.), അബ്ദുന്നാസർ അമ്മിനിക്കാട്, അബ്ദുറഹ്മാൻ കൊടിഞ്ഞി (വൈസ് ചെയർ.), അബ്ദുൽ ഹമീദ് പെരുവള്ളൂർ (പ്രസി.), സി.കെ. ബാപ്പുട്ടി അശീര, മുഹമ്മദ് അലി തെങ്കര, മുജീബ് അരികത്ത്, റസാഖ് അശീര (വൈസ് പ്രസി.), ഷരീഫ് മണ്ണാർക്കാട് (ജന.സെക്ര.), ശിഹാബ് കൊളപ്പുറം, റസാഖ് കൊട്ടപ്പുറം, ആബിദ് അലഗ, ഷാഫി അശീര (ജോ.സെക്ര), അലി ഒറ്റപ്പാലം (ട്രഷ.), അസീസ് റഹ്മാനി, സാദിഖ് പഴമള്ളൂർ, മുസ്തഫ കോഡൂർ, സിറാജ് മണ്ണാർക്കാട്, ഫൈസൽ റായ, നവാസ് ലിയ, അമീർ പാണക്കാട്, മൻസൂർ ഗിയ, മൊയ്തീൻ കാടാമ്പുഴ, ജലീൽ കട്ടിലശ്ശേരി (എക്സി. അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.