ജിദ്ദ മാനന്തവാടി മണ്ഡലം കെ.എം.സി.സിക്ക് പുതിയ നേതൃത്വംജിദ്ദ: മാനന്തവാടി മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. അൽ അജ്വാദ് ഹോട്ടലിൽ നടന്ന കൗൺസിൽ യോഗം വയനാട് ജില്ല ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി ഉദ്ഘാടനം ചെയ്തു.
ലത്തീഫ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നൗഷാദ് നെല്ലിയമ്പം, കമ്മിറ്റി അംഗം ഉബൈദ് കണിയാമ്പറ്റ എന്നിവർ കൗൺസിൽ യോഗം നിയന്ത്രിച്ചു. അൻസാർ പനമരം സ്വാഗതം പറഞ്ഞു. നൗഷാദ് ചെറ്റപ്പാലം ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: അൻസാർ പനമരം (ചെയ), അഷ്റഫ് തലപ്പുഴ (വൈസ് ചെയ), വി. ശിഹാബ് തോട്ടോളി, ലത്തീഫ് വെള്ളമുണ്ട, നൗഷാദ് ചെറ്റപ്പാലം (ഉപദേശക സമിതി അംഗങ്ങൾ), പി.സി. അബൂബക്കർ തിരുനെല്ലി (പ്രസി), അബ്ദുൽ ഖാദർ യൂസുഫ് (ജന. സെക്ര), മുഹമ്മദ് സാബിത്ത് (ട്രഷ), ഇബ്രാഹീം നാലാം മൈൽ, കെ.വി.എച്ച്. ജാഫർ, ഷഫീഖ് കുഞ്ഞോം (വൈസ് പ്രസിഡന്റുമാർ), ഷൗക്കത്ത് പനമരം, ഇർഷാദ് കുഞ്ഞോം, മെഹബൂബ് പനമരം (ജോ. സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.