ദമ്മാം: മാവൂർ ഏരിയ പ്രവാസി സംഘം (മാപ്സ്) സംഘടിപ്പിച്ച വിൻറർ ഫെസ്റ്റിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.ഭാരവാഹികളായി മുഹമ്മദ് കുട്ടി മാവൂർ (ചെയർ), മഹമ്മദ് മാസ്റ്റർ (പ്രസി), സമീർ നെച്ചയിൽ (സെക്ര), ഷമീർ വെള്ളലശ്ശേരി (വർക്കിങ് െസക്ര), ദീപക് ചെറൂപ്പ (ട്രഷ), സഹൽ സലീം, പി.എം. നൗഷാദ്, അലി അബു സുൽത്താൻ (വൈ. പ്രസി), ജൈസൽ, ഹംസ ഏറക്കോടൻ, നിപുൺ (ജോ. സെക്ര) എന്നിവരെയും 15 അംഗ എക്സിക്യൂട്ടിവ് മെംബർമാരെയും തെരഞ്ഞെടുത്തു.
രക്ഷാധികാരി മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ആറു വർഷമായി ദമ്മാമിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും ചെയ്തതതായി റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് നടന്ന കൂട്ടികളുടെ കലാമത്സരം നൗഷാദ് മാവൂർ, സഹൽ സലീം, ഹംസ ഏറക്കോടൻ, സമീർ നെച്ചയിൽ ദീപക് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അംഗങ്ങൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. നിപുൺ കണ്ണിപറമ്പ, ഷമീർ വെള്ളലശ്ശേരി എന്നിവർ മത്സരം നിയന്ത്രിച്ചു.
തുടർന്ന് കുട്ടികൾക്കായി ഇൻഡോർ ഗെയിമുകൾ നടത്തി. നൗഷാദ് മാവൂർ, ഉസ്മാൻ താത്തൂർ നിപുൺ ഗെയിമുകൾ നിയന്ത്രിച്ചു. വനിത അംഗങ്ങളായ ജംഷിദ ഷമീർ, റോസ്ന നൗഷാദ്, ധന്യ ദീപക്, ഷാന സഹൽ, ഫാത്വിമ മുഹമ്മദ് കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.