Posted On
date_range Updated On
date_range റിയാദിൽ രണ്ട് ഹൂതി ഡ്രോണുകൾ സഖ്യസേന തകർത്തു
റിയാദ്: റിയാദ് മേഖല ലക്ഷ്യമാക്കി ശത്രുക്കൾ അയച്ച രണ്ട് ഡ്രോണുകൾ വിജയികരമായി തടഞ്ഞുനിർത്തി തകർത്തതായി യെമനിൽ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.
റിയാദ് വ്യോമാതിർത്തിയിൽ വെച്ച് രണ്ട് ഡ്രോണുകൾ വ്യോമസേന തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച തായിഫ്, യാൻബു എന്നീ നഗരങ്ങൾക്ക് നേരെ ഹൂതി മിലിഷ്യ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞുനിർത്തി തകർത്തതായി സഖ്യസേന നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.