പാലത്തിെൻറ ഉദ്ഘാടനം അൽജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് നിർവഹിക്കുന്നു
അൽജൗഫ്: സൗദി വടക്കൻ മേഖലയിലെ അൽജൗഫ് പ്രവിശ്യയിൽ പ്രധാന ഹൈവേകൾ സന്ധിക്കുന്ന ഭാഗത്ത് പുതുതായി നിർമിച്ച ബൃഹദ് മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സകാക പട്ടണത്തിൽ കിങ് ഖാലിദ് റോഡും കിങ് സൽമാൻ റോഡും സന്ധിക്കുന്ന ഭാഗത്ത് നിർമിച്ച പാലം അൽജൗഫ് ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ഉദ്ഘാടനം ചെയ്തു. 705 മീറ്റർ നീളത്തിലും 17.22 മീറ്റർ വീതിയിലുമാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. പാലത്തിൽ ഇരുദിശകളിലും രണ്ടു ട്രാക്കുകളും താഴെ കൂടി പുതിയ സർവിസ് റോഡുകളുമുണ്ട്. സർവിസ് റോഡുകൾ ഉൾപ്പെടെ റോഡിെൻറ ആകെ വീതി 39 മീറ്ററാണ്. 32 ദശലക്ഷം റിയാൽ ചെലവഴിച്ചാണ് പാലത്തിെൻറ നിർമാണം. ഈ പാലം തുറന്നതോടെ സകാക പട്ടണത്തിലെയും പ്രധാന റോഡുകളിലെയും തിരക്ക് ഗണ്യമായി കുറക്കാനും ഗതാഗതം കൂടുതൽ സുഗമമാക്കാനും കഴിയും. അൽജൗഫ് മേയർ എൻജി. ആതിഫ് അൽശർആനും നഗരസഭാധികൃതരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.