ഗൾഫ്​ മാധ്യമം ഹാർമോണിയസ്​ കേരള വേദിയിൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ ബിസിനസ് ഡെവലപ്‌മെൻറ്​ മാനേജർ മുഹമ്മദ് അനസ്​, ​ഓപറേഷൻ മാനേജർ ജുനൈദ്​ എന്നിവർക്ക്​ സിനിമാതാരം അർജുൻ അശോകനും നടനും ഡാൻസറുമായ റംസാൻ മുഹമ്മദും ചേർന്ന്​ ഫലകം സമ്മാനിക്കുന്നു

ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിന്റെ പുതിയ ബ്രാഞ്ച് ദമ്മാമിൽ

ദമ്മാം: ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിന്റെ പുതിയ ബ്രാഞ്ച് ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു. ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്ററിന്​ കീഴിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രണ്ടാമത്തെ സെന്ററാണ് ഇത്​. ആദ്യ ബ്രാഞ്ച് കഴിഞ്ഞ 13 വർഷമായി ജൂബൈലിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു. അവിടെ പ്രതിദിനം ഏകദേശം 2000 രോഗികൾക്ക് സേവനം നൽകുന്നുണ്ട്.

ദമ്മാമിലെ സീക്കോ ഡാന മാളിനുള്ളിൽ, നഗരത്തിന്റെ ഹൃദയഭാഗത്താണ് പുതിയ മെഡിക്കൽ സെൻറർ സ്ഥിതി ചെയ്യുന്നത്. മൾട്ടി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സമഗ്ര സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന ഈ കേന്ദ്രത്തിൽ, രോഗികൾക്കും സന്ദർശകർക്കുമായി വിശാലവും സുരക്ഷിതവുമായ അണ്ടർഗ്രൗണ്ട് കാർ പാർക്കിങ്​ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആവശ്യക്കാർക്കായി ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുകയാണ് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിന്റെ പ്രധാന ലക്ഷ്യം. ഉദ്ഘാടനത്തോടനുബന്ധിച്ച്, പരിമിത കാലയളവിൽ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാക്കുന്ന പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുതിയ ബ്രാഞ്ച് ദമ്മാമിലെ ആരോഗ്യ മേഖലക്ക്​ വലിയ മുന്നേറ്റമാകുമെന്ന് ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻറർ സി.ഇ.ഒ. സാർഫ്രാസ് അറിയിച്ചു. ദമ്മാമിലെ ജനങ്ങൾക്ക് വിശ്വാസയോഗ്യവും ആധുനികവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുകയാണ് സെൻററിന്റെ ദൗത്യമെന്ന്​ ബിസിനസ് ഡെവലപ്മെന്റ്​ മാനേജർ മുഹമ്മദ് അനസ്​ പറഞ്ഞു.

Tags:    
News Summary - New branch of Gulf Asian Medical Center in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.