ആശുപത്രിയിൽ നിന്ന്​ കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി

ജിദ്ദ: ആശുപത്രിയിൽ നിന്ന്​ അജ്ഞാത സാഹചര്യത്തിൽ കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ്​ റൗദയിലെ സ ്വകാര്യ പോളിക്ലിനിക്കിൽ കസേരയിൽ ഉപേക്ഷിച്ച നിലയിലാണ്​ കുട്ടിയെ കണ്ടെത്തിയത്​. 36 മണിക്കൂറിന്​ ശേഷമാണ്​ തിരി ച്ചുകിട്ടിയത്​​. തൊട്ടടുത്ത്​ തന്നെ മാതാവി​​െൻറ മൊബൈൽ നമ്പർ എഴുതിയ പേപ്പറും കണ്ടെടുത്തിട്ടുണ്ട്​. ക്ലിനിക്കിലെ ജീവനക്കാരാണ്​ കുട്ടിയെ കണ്ടെത്തിയത്​. ഉടനെ വിവരമറിയിച്ചതി​െന തുടർന്ന്​ പൊലീസ്​​ സ്​ഥലത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. തട്ടിക്കൊണ്ടുപോയ സ്​ത്രീ തന്നെയാണ്​ കുട്ടിയെ പോളിക്ലിനിക്കിൽ ഉപേക്ഷിച്ചതെന്നും നിരീക്ഷണ കാമറകളിൽ നിന്ന്​ വ്യക്​തമായിട്ടുണ്ട്​. ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മാതാവി​നോ​െടാപ്പമുണ്ടായിരുന്ന ‘നൂർ ഫാരിഅ’ എന്ന കുഞ്ഞി​നെയാണ്​ അജ്ഞാത സ്​ത്രീ തട്ടിക്കൊണ്ടുപോയത്​.

കുഞ്ഞി​​െൻറ പിതാവിൽ നിന്ന്​ പരാതി ലഭിച്ചത്​ മുതൽ പൊലീസ്​ ഉൗർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. ആരോഗ്യ കാര്യാലയവും ഇടപെട്ടു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത്​ നിന്ന്​ വീഴ്​ചയുണ്ടായിട്ടുണ്ടോയെന്ന്​ പരിശോധിക്കുമെന്നും ആരോഗ്യ കാര്യാലയം പറഞ്ഞിരുന്നു. കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത്​ ആശുപത്രി കാമറയിൽ പതിഞ്ഞിരുന്നു. നഴ്​സി​​െൻറ വേഷം ധരിച്ചെത്തിയ ഒരു സ്​ത്രീയാണ്​​ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതായി ദൃശ്യത്തിലുണ്ടായിരുന്നത്​. ഡോക്​ടർ പരിശോധിക്കാൻ ആവശ്യപ്പെടുന്നു എന്ന്​ പറഞ്ഞായിരുന്നത്രെ ആ സ്​ത്രീ മാതാവി​​െൻറ അരികിലുണ്ടായ കുട്ടിയെ എടുത്തുകൊണ്ടുപോയത്​. നഴ്​സി​​െൻറ വേഷം ധരിച്ചതിനാൽ മാതാവ്​ കബളിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട്​ ലിഫ്​റ്റ്​ വഴി സ്​ത്രീ കുട്ടിയുമായി പുറത്തേക്ക്​ രക്ഷപ്പെടുകയായിരുന്നുവത്രെ.​

Tags:    
News Summary - new born baby-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.