കബീർ കൊണ്ടോട്ടി (ചെയർമാൻ), മൻസൂർ വയനാട് (ജനറൽ കൺവീനർ), ശരീഫ് അറക്കൽ (ട്രഷറർ)
ജിദ്ദ: രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജിദ്ദ കേരള പൗരാവലി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കബീർ കൊണ്ടോട്ടി (ചെയർമാൻ), മൻസൂർ വയനാട് (ജനറൽ കൺവീനർ), ശരീഫ് അറക്കൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
കഴിഞ്ഞദിവസം ജിദ്ദയിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഹസൻ കൊണ്ടോട്ടി, അഹമ്മദ് ഷാനി, മുജീബ് പാക്കട എന്നിവരെ വൈസ് ചെയർമാൻ മാരായും ഉണ്ണി തെക്കേടത്ത്, ഷഫീഖ് കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. അസീസ് പട്ടാമ്പിയാണ് മുഖ്യരക്ഷാധികാരി. അബ്ദുൽ മജീദ് നഹ, സി.എം. അഹമ്മദ് ആക്കോട്, സലീം കരുവാരകുണ്ട് എന്നിവർ രക്ഷാധികാരികളാണ്.
അബ്ദുറഹ്മാൻ ഇണ്ണി, അലവി ഹാജി (കമ്യുണിറ്റി വെൽഫെയർ), ഹിഫ്‌സുറഹ്മാൻ വി.പി (സ്പോർട്സ്), റാഫി ബീമാപള്ളി (പ്രോഗ്രാം ഓർഗനൈസിങ്), സലീം നാണി, ഖാസിം കുറ്റ്യാടി (എക്സ്പാൻഷൻ), റഷീദ് മണ്ണിപിലാക്കൽ (ആർട്സ്), ഷിഫാസ്, വേണു അന്തിക്കാട്, ജുനൈസ് ബാബു (മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ) എന്നിവർക്ക് വിവിധ വകുപ്പുകളുടെ ചുമതലകൾ നൽകി. 31 അംഗ എക്സിക്യൂട്ടിവ് പ്രതിനിധികളുടെ യോഗത്തിലാണ് വിവിധ വകുപ്പുകളെ കുറിച്ചുള്ള ചർച്ചയും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നത്.
പ്രവാസലോകത്തെയും നാട്ടിലെയും പൊതുവിഷയങ്ങളിൽ ഇടപെട്ട് ക്രിയാത്മകമായി പ്രവർത്തിക്കുക എന്നതാണ് ജിദ്ദ കേരള പൗരാവലിയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.