റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിനെ ഹൈപ്പർ നെസ്റ്റോ (അൽ വഫ) ആദരിച്ചപ്പോൾ
റിയാദ്: പ്രവാസ ലോകത്തെ സാമൂഹിക സേവന പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ നെസ്റ്റോ (അൽ വഫ) ഗ്രൂപ്പിെൻറ ആദരം. പ്രവാസികൾക്കിടയിൽ ദുരിതമനുഭവിക്കുന്നവർക്കും സാധാരണക്കാർക്കും വെൽഫെയർ വിങ് തുടർച്ചയായി നൽകിവരുന്ന കാരുണ്യപ്രവർത്തനങ്ങളും വലിയ പിന്തുണയും കണക്കിലെടുത്താണ് ഈ ഉപഹാരം സമർപ്പിച്ചത്.
സമൂഹത്തിന് വെൽഫെയർ വിങ് നൽകിയ സേവനങ്ങളെയും കാരുണ്യ പ്രവർത്തനങ്ങളെയും പ്രശംസിച്ചുകൊണ്ട് നെസ്റ്റോ ഗ്രൂപ്പ് മാനേജ്മെൻറ് പ്രതിനിധികൾ വെൽഫെയർ വിങ് ഭാരവാഹികൾക്ക് ഉപഹാരം കൈമാറി. റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്നും, ഭാവിയിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാൻ ഇത് വലിയ പ്രചോദനമേകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.