നവയുഗം 'പ്രതീക്ഷ 2021' ഓൺലൈൻ ഓണാഘോഷപരിപാടികൾ അരങ്ങേറി

ദമ്മാം: നവയുഗം കലാസാംസ്​കാരിക വേദിയുടെ ഓണാഘോഷ പരിപാടിയായ 'പ്രതീക്ഷ 2021' ഓൺലൈനിൽ അരങ്ങേറി. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടിയുടെ ഉദ്​ഘാടനം മുൻ കേരള കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ്​ ബെൻസി മോഹൻ പരിപാടിക്ക്​ അധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം, ആക്റ്റിങ് പ്രസിഡൻറ്​ മഞ്ജു മണിക്കുട്ടൻ, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര നേതാക്കളായ അരുൺ ചാത്തന്നൂർ, ഗോപകുമാർ, ബിനുകുഞ്ഞു, ഉണ്ണി മാധവം, സനു മഠത്തിൽ, സുശീൽ കുമാർ എന്നിവർ സംസാരിച്ചു. നവയുഗം ട്രഷറർ സാജൻ സ്വാഗതവും കേന്ദ്രകമ്മിറ്റി അംഗം രതീഷ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഗായിക കുമാരി ദൃശ്യ സന്തോഷ് അവതാരകയായ പരിപാടിയിൽ കാർത്തിക്​, മീനു അനൂപ്, മനോജ്‌ അടൂർ, നിവേദിത് രാജേഷ്, ഷിനു വർഗീസ്, ജിൻഷാ ഹരിദാസ്, സഹീർഷാ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

അർച്ചന വാര്യർ, അഞ്ജന വാര്യർ, ദേവനന്ദ, ദേവിക രാജേഷ്, അശ്വനിരാജ്, അവന്തിക ബിനു, അനന്യ ശ്രീകുമാർ, ഐശ്വര്യ ഉണ്ണി, അഭിരാമി മണിക്കുട്ടൻ, ധൻവീ ഹരികുമാർ, സൽമ ലാൽ, നേഹ ബിജു, നിവേദ്യ ഷിനു, ശിവഗംഗ, ഐഷ ഷാജഹാൻ, വരലക്ഷ്മി നൃത്തവിദ്യാലയം, കൃതിമുഖ നൃത്തവിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാർഥികൾ എന്നിവരുടെ നൃത്തപ്രകടനങ്ങൾ, റോഷൻ നായരുടെ ഉപകരണസംഗീതം, പ്രജീഷ് കുട്ടിക്കലി​െൻറ മിമിക്രി, സഫീർ കുണ്ടറയുടെ കവിതാലാപനം എന്നിവ പരിപാടിയെ അവിസ്മരണീയമാക്കി.

Tags:    
News Summary - Navayugam 'Pratheeksha 2021' Online Onam Celebrations Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.