നവയുഗം സാംസ്കാരിക വേദി കുടുംബസംഗമം മത്സര വിജയികൾക്കുള്ള സമ്മാന വിതരണം
അൽഅഹ്സ: നവയുഗം സാംസ്കാരിക വേദി കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബവേദിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ അൽഅഹ്സയിലെ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ അരങ്ങേറിയ കുടുംബ സംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറിയത്. കുടുംബവേദി പ്രസിഡൻറ് ഗോപകുമാർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതാവേദി പ്രസിഡൻറ് അനീഷ കലാം, അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവം, ജീവകാരുണ്യ വിഭാഗം കൺവീനർ അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും അൽഅഹ്സ മേഖല സെക്രട്ടറി സുശീൽ കുമാർ നന്ദിയും പറഞ്ഞു. കുട്ടികൾക്കുവേണ്ടി ഗെയിമുകളും നീന്തൽ പരിശീലനവും ഒരുക്കിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടന്നു. നവയുഗം ശുഖൈഖ് യൂനിറ്റ് പ്രസിഡൻറ് മുരളി അവതാരകനായിരുന്നു. വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ബിജു മുണ്ടക്കയം, മണിക്കുട്ടൻ, അഹമ്മദ് യാസിൻ, അഭിരാമി, ഷാജി മതിലകം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മത്സര വിജയികൾക്ക് നവയുഗം ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് എല്ലാവരും ഒരുമിച്ച് അൽഅഹ്സ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്ക് സന്ദർശിച്ചു. അവിടെ നടന്ന വാട്ടർ ലൈറ്റ് ആൻഡ് മ്യൂസിക് ഷോ കണ്ടതിനുശേഷം കുടുംബസംഗമം പരിപാടി അവസാനിച്ചു.
മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, നിസാം കൊല്ലം, പ്രഭാകരൻ, രതീഷ് രാമചന്ദ്രൻ, സിയാദ്, നിസാം പുതുശ്ശേരി, അഖിൽ അരവിന്ദ്, തമ്പാൻ നടരാജൻ, മഞ്ജു അശോക്, ഷീബ സാജൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.