നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കറിന് നവയുഗത്തിെൻറ ഉപഹാരം തമ്പാൻ നടരാജനും സാബു വർക്കലയും ചേർന്ന് നൽകുന്നു
Posted On
date_range Updated On
date_range അബൂബക്കറിന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: 21 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി അദാമ യൂനിറ്റ് അംഗമായ അബൂബക്കറിന് സംഘടന യാത്രയയപ്പ് നൽകി.
യൂനിറ്റ് കമ്മിറ്റി ഓഫിസിൽ കോവിഡ് പ്രോട്ടോേകാൾ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി തമ്പാൻ നടരാജനും പ്രസിഡൻറ് സാബു വർക്കലയും ചേർന്ന് അബൂബക്കറിന് ഉപഹാരം നൽകി.
നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, മേഖല പ്രസിഡൻറ് ഗോപകുമാർ, മേഖല നേതാക്കളായ ഹാജി മുഹമ്മദ്, മധുകുമാർ എന്നിവർ പങ്കെടുത്തു. ദമ്മാമിലെ അൽ സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്ന അബൂബക്കർ മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.