റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് (24) ആണ് മരിച്ചത്. റസാഖിെൻറയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടിെൻറ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.