മക്ക: ലോക മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുൽ ഹറാമിൽ മഴയ്ക്കായി പ്രത്യേക പ്രാർഥന നടത്തി ഇമാം ശൈഖ് ഡോ. അബ്ദുല്ല അൽ ജുഹാനി. നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ മഴ നൽകി അനുഗ്രഹിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ചു. ‘അല്ലാഹുവേ, ഞങ്ങൾക്ക് നീ മഴ വർഷിക്കേണമേ... ദോഷകരമല്ലാത്തതും, ഗുണകരവും ആസ്വാദ്യകരവുമായ മഴ നൽകി ഞങ്ങളെ നീ നനയ്ക്കേണമേ’ എന്ന് അദ്ദേഹം പ്രാർത്ഥനയിൽ ഉണർത്തി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രാർഥന നടത്താൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നു. അതിെൻറ ഭാഗമായാണ് മക്കയിലും പ്രാർഥന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.