ദമ്മാം സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിന്ന്

ദമ്മാമിൽ സീഫ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ് ) 'സീഫോണം 2026' എന്ന ശീർഷകത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സദ്യയോടെ തുടക്കമായ ആഘോഷ പരിപാടിയിൽ സീഫ് അംഗങ്ങളുടെ വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി. നാട്ടിൽ നിന്നും എത്തിയ ഗായകരായ അനീഷ് മുഹമ്മദ്, ഷിഹാബ് ഷാൻ, ഷബാന ഷാൻ തുടങ്ങിയവർ നയിച്ച സംഗീത നിഷ ആഘോഷ പരിപാടികൾക്ക് മിഴിവേകി. ഹന്നത് സിയാർ പരിപാടിയുടെ അവതാരകയായിരുന്നു.

സീഫ് രക്ഷാധികാരി ജെറീഷ് മുഹമ്മദ്, പ്രസിഡന്റ് ഫൈസൽ വെള്ളാഞ്ഞി, ജനറൽ സെക്രട്ടറി സീതി അലി കുഞ്ഞ്, ട്രഷറർ സണ്ണി ദേവസ്സി അങ്കമാലി, ഫൈസൽ ആച്ചേരി, അനൂബ് ബഷീർ, അഭിലാഷ്, അൻവർ ചെമ്പറക്കി, ജമാൽ മൊയ്‌ദീൻ, അർഷാദ്, കരീം കീമോ, കബീർ വാഴക്കുളം, സജീർ, മണിക്കുട്ടൻ, നിഷാജ്, കരീം മുളവൂർ, അനീഷ് ഉളിയന്നൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - SEIF Organizes Onam Celebrations in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.