ജി​ദ്ദ​യി​ൽ മാ​ഹി​ൻ സു​ൽ​ത്താ​ന്റെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​നം ഡോ. ​ഷി​ബു തി​രു​വ​ന​ന്ത​പു​രം നി​ർ​വ​ഹി​ച്ച​പ്പോ​ൾ 

ജിദ്ദയിൽ മാഹിൻ സുൽത്താന്റെ ചിത്രപ്രദർശനം ഒരുക്കി

ജിദ്ദ: ജിദ്ദയിലെ മലയാളി പ്രവാസി കലാകാരൻ മാഹിൻ സുൽത്താന്റെ ഇരുപത്തിരണ്ടോളം അക്കറലിക് ചിത്രങ്ങളുടെ പ്രദർശനം അസലാം സെന്ററിലെ ആദം ഗാലറിയിൽ സംഘടിപ്പിച്ചു. 'തോട്സ് ഓഫ് ഫൈലിയർ' എന്ന ശീർഷകത്തിൽ നടന്ന ദ്വിദിന പ്രദർശനം ഡോ. ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സ്വദേശികളും വിദേശികളുമടക്കം നിരവധി കലാസ്വാദകരും വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പ്രദർശനം സന്ദർശിച്ചു.

തന്റെ ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തി മാഹിൻ സുൽത്താൻ ഒരുക്കിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വ്യക്തിപരമായ ചിന്തകളും ജീവിതാനുഭവങ്ങളും വ്യത്യസ്ത നിറങ്ങളിലൂടെയും രൂപങ്ങളിലൂടെയും ആവിഷ്കരിച്ച ചിത്രങ്ങൾ സന്ദർശകരുടെ ശ്രദ്ധ നേടി. പ്രദർശനത്തിലെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണവും ലഭിച്ചു. യഹ്‌യ , ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനത്തിന്റെ ഒരുക്കങ്ങൾ നടന്നത്. നവാഫ്,ഉമർ ബാദിഗൈഷി, 'സബാഹ്' പ്രതിനിധികൾ,ആർട്ടിസ്റ്റ് മഹാഹ്, ഗാലറി മാനേജർ യഹ്‌യ,നെയിൽ, മുഹമ്മദ്,അബ്ദുല്ല ആസി അൽ ഹർബി

തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കലാപ്രവർത്തനത്തിന് സമയം കണ്ടെത്തി മാഹിൻ സുൽത്താൻ ഒരുക്കിയ ചിത്രങ്ങൾ ജിദ്ദയിലെ കലാസ്വാദകർക്ക് വേറിട്ട അനുഭവമായി. പ്രവാസി സമൂഹത്തിലെ കലാപ്രതിഭകൾക്ക് കൂടുതൽ വേദികൾ ഒരുക്കേണ്ടതിന്റെ പ്രസക്തിയും പ്രദർശനം ചൂണ്ടിക്കാട്ടുന്നതായി സംഘാടകർ പറഞ്ഞു.

Tags:    
News Summary - Mahin Sultan's art exhibition at Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.