ദമ്മാം കിങ് ഫഹദ് വിമാനത്താവളം
ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ നിന്ന് ഷട്ടിൽ ബസ് സർവിസ്
ജുബൈൽ: ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ജുബൈൽ, ഖഫ്ജി എന്നീ നഗരങ്ങളുമായി ബന്ധിപ്പിച്ച് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചു. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും ദമ്മാം എയർപോർട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യോമ-കര ഗതാഗത സേവനങ്ങൾ തമ്മിലുള്ള സംയോജനം ഇതിലൂടെ വർധിക്കും.നിർദിഷ്ട റൂട്ടുകളിൽ ജുബൈലിലേക്കും ഖഫ്ജിയിലേക്കും ഇരുദിശകളിലേക്കും സർവിസ് നടത്തുന്ന ഷട്ടിൽ ബസുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. ഈ സർവീസ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുകയും യാത്രാചെലവ് കുറക്കുകയും ചെയ്യും.
40 റിയാലാണ് ടിക്കറ്റ് നിരക്ക്. https://reservation.darbalwatan.com എന്ന വെബ്‌സൈറ്റിൽ നിന്നോ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ 5, 6 ഗേറ്റുകൾക്ക് സമീപമുള്ള സർവീസ് ഓഫീസുകൾ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രൂപകൽപ്പന ചെയ്ത അത്യാധുനിക ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് വൈഫൈ, ചാർജിങ് പോയിന്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.