ദമ്മാമിൽ 'ജോളിവുഡ് സ്റ്റോറി' പുസ്തക പ്രകാശനം എം.എൻ കാരശ്ശേരി, പി.കെ പാറക്കടവിന് കോപ്പി നൽകി നിർവഹിക്കുന്നു
ദമ്മാമിൽ 'ജോളിവുഡ് സ്റ്റോറി' പുസ്തകം പ്രകാശനം ചെയ്തു
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ കാരശ്ശേരി കഥാകൃത്തും മാധ്യമപ്രവർത്തകനുമായ പി.കെ പാറക്കടവിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. സമാജം ദേശീയാധ്യക്ഷനും, ഡെസ്‌റ്റിനി ബുക്ക്സ് എം.ഡിയുമായ മാലിക് മഖ്ബൂൽ പ്രസാധക പ്രഭാഷണം നടത്തി. ദമ്മാമിലെ സാമൂഹികരാഷ്‌ടീയ രംഗത്തെ സമാദരണീയ വ്യക്തിത്വവും, ബദ്ർ അൽ റാബി മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അഹമ്മദ് പുളിക്കൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഡോ. സിന്ധു ബിനു പുസ്തകം പരിചയപ്പെടുത്തി. സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ സർക്കാർ സ്‌കൂളിൽ പഠിച്ച ഒരു ബാലൻ സ്വപ്നങ്ങളും ഇച്ഛാശക്തിയും കൈമുതലാക്കി ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് എത്തുകയും സ്വന്തം ദേശത്തിന്റെ അതിരുകൾ കടന്ന് വിദേശത്ത് വിപുലമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്ത ജീവിതയാത്രയാണ് ‘ജോളിവുഡ് സ്റ്റോറി’ വരച്ചുകാട്ടുന്നതെന്ന് അവർ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായ ഡെസ്റ്റിനി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സാമൂഹിക സാംസ്കാരിക രംഗത്തുനിന്നും അബ്ദുൽ ഖാദർ വാണിയമ്പലം, പ്രദീപ് കൊട്ടിയം,ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. ലീന ജോളി, മൻസൂർ പള്ളൂർ, ആലിക്കുട്ടി ഒളവട്ടൂർ, നൗഫൽ പാലക്കോടത്ത്, ഡോക്ടർ മഹമൂദ് മൂത്തേടത്ത്, വി.ജെ നസ്റുദ്ധീൻ, പി.ടി അലവി, ആൽബിൻ ജോസഫ്, രഞ്ജിത്ത് വടകര, ഡോ. ബിജു വർഗീസ്, അഷ്‌റഫ് ആളത്ത്, ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം തുടങ്ങി ഒട്ടനവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മുഖ്യാതിഥികളായ എം.എൻ കാരശ്ശേരിക്കുള്ള സമാജത്തിന്റെ ആദരവ് മുരളീധരൻ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ എന്നിവർ ചേർന്നും, പി കെ പാറക്കടവിനുള്ള ആദരവ് നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, വിനോദ് കുഞ്ഞ് എന്നിവർ ചേർന്നും സമർപ്പിച്ചു. രചയിതാവ് ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് എം.എൻ കാരശ്ശേരി സമ്മാനിച്ചു.
മലയാളി സമാജം ഭാരവാഹികളായ ഫബിനാ നജ്മുസമാൻ, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഹുസ്ന ആസിഫ്, ഹമീദ് കാണിച്ചാട്ടിൽ, റൗഫ് ചാവക്കാട്, ഷാജു അഞ്ചേരി, അസ്ഹർ, ഉണ്ണികൃഷ്ണൻ, സരള ജേക്കബ്, നിഖിൽ മുരളീധരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രവിശ്യയിലെ പ്രമുഖരായ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങളും, കവിതകളും, നൃത്തങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. വിസ്മയാ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ചടങ്ങിൽ ഷനീബ് അബൂബക്കർ സ്വാഗതവും നസീർ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോക്ടർ അജി വർഗീസ്, ദിവ്യാ നവീൻ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.