മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ ശാഖ ബുറൈദയില്‍ സിറ്റി ഫ്ലവര്‍ ഗ്രൂപ് ഡയറക്ടർമാരായ
മുഹ്സിന് അഹ്മദും റാഷിദ് അഹ്മദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ബഹ്റൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ അഞ്ചാമത്തെ ശാഖ ബുറൈദയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭക്ഷണപ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം തീര്‍ക്കുകയാണ് മഞ്ചീസ് വിഭവങ്ങളെന്ന് മാനേജ്മെന്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
സൗദിയിലെ നാലാമത്തെ ശാഖയാണ് ബുറൈദയിലേത്. സിറ്റി ഫ്ലവര്‍ ഗ്രൂപ് ഡയറക്ടർമാരായ മുഹ്സിന് അഹ്മദും റാഷിദ് അഹ്മദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അന്‍വര്‍ സാദത്ത്, മാര്‍ക്കറ്റിങ് മാനേജര്‍ നിബിന് ലാല്‍, ഡെപ്യൂട്ടി മാനേജര്‍ മാര്‍ക്കറ്റിങ് എ.കെ. നൗഷാദ്, മഞ്ചീസ് മാനേജര്‍മാരായ മുഹമ്മദ് അലി സിജോ, പ്രമുഖവ്യക്തികള്‍ തുടങ്ങി നിരവധി പേര് ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഫ്രഷ് ചിക്കനാണ് ഉപയോഗിക്കുന്നതെന്നും വിവിധതരം ഫ്രഷ് ജ്യൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ് സ്പെഷല്‍ വിഭവങ്ങള്‍, ക്ലബ് സാൻഡ്വിച്ച്, പൊട്ടറ്റോസ്, ഹംബര്‍ഗര്‍, വിവിധ തരം മത്സ്യ-ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്പെഷല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത രുചിക്കൂട്ടുമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി മഞ്ചീസ് ഫാസ്റ്റ് ഫുഡ് ശാഖകള്‍ ആരംഭിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.