ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മുകേഷ് അംബാനി

റിയാദ്​: ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി. സ ാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്ന തെന്നും അംബാനി പറഞ്ഞു. റിയാദില്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അംബാനി.

പരിഷ്കരണങ്ങളുടെ ഭാഗമായി അനുഭവപ്പെടുന്ന മാന്ദ്യം പിന്നീട് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിക്ഷേപക സംഗമത്തി​​​​​​​​െൻറ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ്​ മുകേഷ് അംബാനി പങ്കെടുത്തത്​.

Tags:    
News Summary - mukesh ambani about indian economic crisis -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.