മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് മെഹ്ഫിൽ പുതിയ ലോഗോ
പ്രകാശനം ജംഷാദ് കണ്ണൂർ നിർവഹിക്കുന്നു
ദമ്മാം: അതുല്യ ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികത്തോടനുബന്ധിച്ച് ദമ്മാമിലെ കലാസാംസ്കാരിക കൂട്ടായ്മയായ ‘മെഹ്ഫിൽ’ മുഹമ്മദ് റഫി അനുസ്മരണം സംഘടിപ്പിച്ചു.
റോസ്ഗാർഡനിൽ നടത്തിയ അനുസ്മരണ പരിപാടി ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. മെഹ്ഫിലിന്റെ പുതിയ ലോഗോ ജംഷാദ് കണ്ണൂർ പ്രകാശനം ചെയ്തു. തുടർന്ന് മുഹമ്മദ് റാഫി അനുസ്മരണവും ഓർമയിലെ റാഫി ഗാനങ്ങളും നടന്നു.
അതുല്യനായ പാട്ടുകാരനും ഇന്ത്യയെ സംഗീതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ മികച്ചൊരു വ്യക്തിത്വവുമായിരുന്നു മുഹമ്മദ് റഫിയെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ഹാഷിം യൂനുസ് കായംകുളം പറഞ്ഞു. അസ്ലം പാറാല്‍, യൂനുസ് തിരുവനന്തപുരം, മെഹബൂബ് കൊടുങ്ങല്ലൂർ, ഹാഷിം യൂനുസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആഷിഫ് കൊല്ലം അധ്യക്ഷത വഹിച്ചു. സഈദ് ഹമദാനി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.