അര മില്യൺ റിയാലിന്‍റെ വെട്ടിപ്പ്​ നടത്തി മലയാളി നാട്ടിലേക്ക്​ മുങ്ങി

ജിദ്ദ: സ്വകാര്യ കമ്പനിയിൽ നിന്ന്​ അര മില്യൺ റിയാലി​​​​െൻറ (ഒരു കോടി രൂപ) വെട്ടിപ്പ്​ നടത്തി മലയാളി യുവാവ്​ നാട്ടിലേക്ക്​ മുങ്ങിയതാതായി പരാതി. പത്തനം തിട്ട പെരിങ്ങാടി മുണ്ടപ്പള്ളി ആലത്തിങ്ങൽ തറയിൽ സജീവ്​ വാസുദേവനെതിരെയാണ്​ (38) ജിദ്ദയിലെ ക്രിമിനൽ കോടതിയിലും കേരളത്തിലും കമ്പനി അധികൃതർ പരാതി നൽകിയത്​. ഒമാനി വെജിറ്റബിൾസ്​ ഒായിൽസ്​ എന്ന കമ്പനിയുടെ ജിദ്ദയിലെ ഏരിയ സെയിൽസ്​ മാനേജറായിരുന്നു സജീവ്​ വാസുദേവ്​.

കഴിഞ്ഞ മാർച്ചിൽ 13 ദിവസത്തെ അടിയന്തര ആവശ്യത്തിന്​ എന്ന്​ പറഞ്ഞ്​ ​നാട്ടിലേക്ക്​ പോയയാൾ തിരിച്ചു വന്നിട്ടില്ലെന്ന്​ കമ്പനി ഇന്ത്യൻ കോൺസുലേറ്റിലും ജിദ്ദ ക്രിമിനൽ കോടതിയിലും പത്തനം തിട്ട ജില്ല പോലീസ്​ കമീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. യാമ്പുവിൽ നിന്ന്​ 50400 ടിൻ ഒായിൽ കമ്പനിയുടെ പേരിൽ വാങ്ങി മൂന്ന്​ ഏജൻസികൾക്ക്​ രൊക്കം പണത്തിന്​ വൻവിലക്കുറവിൽ വിറ്റ്​ തട്ടിപ്പ്​ നടത്തി എന്നാണ്​ ഇയാളുടെ പേരിലെ പരാതി. ഇൗ പണവുമായാണ്​ സജീവ്​ മുങ്ങിയത്​. പണം നാട്ടിലേക്ക്​ കടത്തിയത്​ കുഴൽമാർഗമാണെന്നാണ്​ സൂചന.

കഴിഞ്ഞ ആഗസ്​റ്റിലാണ്​ ഇയാൾ കമ്പനിയിൽ ചേർന്നത്​. നേരത്തെ ഖത്തറിലായിരുന്നു ജോലി. പത്തനം തിട്ട പോലീസ്​ ഇയാൾക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. കമ്പനിയുടെ പരാതി ജിദ്ദ ഇന്ത്യകോൺസുലേറ്റ്​ പത്തനംതിട്ട ജില്ല കലക്​ടർക്ക്​ അയച്ചിട്ടുണ്ട്​. ഇത്രയും തുകയുടെ ഒായിൽ സജീവിൽ നിന്ന്​ വാങ്ങിയതായി ഏജൻസികളും വിതരണം ചെയ്​ത ട്രക്ക്​ ഡ്രൈവർമാരും ​ജിദ്ദ പൊലീസിന്​ മൊഴി നൽകി. 

Tags:    
News Summary - money theft: pathanamthitta native sajeev vasudev escape in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.