സൗദിക്കുനേരെ വീണ്ടും മിസൈലുകളും ഡ്രോണുകളും; തകർത്തതായി സംഖ്യസേന

റി​യാ​ദ്: സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​വും ഡ്രോ​ൺ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി.

റി​യാ​ദി​നെ ല​ക്ഷ്യ​മാ​ക്കി ചൊ​വ്വാ​ഴ്ച വീ​ണ്ടും ഹൂ​തി​ക​ളു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ത​ട​ഞ്ഞു ന​ശി​പ്പി​ച്ച​താ​യി സം​ഖ്യ​സേ​ന വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി. റി​യാ​ദ് ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച ദേ​ശീ​യ മു​ന്ന​റി​യി​പ്പ് പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നു​ള്ള സി​വി​ല്‍ ഡി​ഫ​ൻ​സി​ന്റെ മു​ന്ന​റി​യി​പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഖ്യ​സേ​ന വ​ക്താ​വി​ന്റെ പ്ര​സ്താ​വ​ന വ​ന്ന​ത്.

മ​ദീ​ന മേ​ഖ​ല​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​മാ​യി ബു​ധ​നാ​ഴ്ച അ​ഞ്ച് ഡ്രോ​ണു​ക​ളും ത​ട​ഞ്ഞു ന​ശി​പ്പി​ച്ച​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദി​ക​ളാ​യ ഹൂ​തി വി​മ​ത​ർ റി​യാ​ദി​ന് നേ​രെ വി​ക്ഷേ​പി​ച്ച ബാ​ലി​സ്റ്റി​ക് മി​സൈ​ലി​ന്റെ വി​ക്ഷേ​പ​ണ കേ​ന്ദ്രം ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന സ്ഥി​രീ​ക​രി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള മി​സൈ​ൽ ഭീ​ഷ​ണി​ക​ളെ നേ​രി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ഖ്യ​സേ​ന​ക്ക് മി​സൈ​ൽ ത​ട​യാ​നും ന​ശി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ​താ​യി അ​ൽ മാ​ലി​ക്കി ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Missiles and drones again targeted Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.