ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ സം​സാ​രി​ക്കു​ന്നു

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​​ന്റെ ല​ക്ഷ​ണം -ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ

ജി​ദ്ദ: ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ളെ അ​വ​രു​ടെ ഭാ​ഷാ​പ​ര​മാ​യും മ​ത​പ​ര​മാ​യു​മു​ള്ള സ്വ​ത്വം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സം​ര​ക്ഷി​ക്കു​ന്ന​താ​ണ് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​​ന്റെ ല​ക്ഷ​ണ​മെ​ന്ന് കെ.​എ​ൻ.​എം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ണ്ടു ദി​വ​സം മ​ക്ക​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര പ​ണ്ഡി​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​റി​ൽ ന​ട​ന്ന ഇ​ഫ്താ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ൽ​ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ന​മ്മു​ടെ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നെ വ​ള​രെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ന​ത് നി​ര​ന്ത​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും ആ​യി​രി​ക്ക​ണം ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കേ​ണ്ട​ത്. വൈ​കാ​രി​ക​മാ​യി അ​തി​നെ സ​മീ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ലോ​ക​ത്തു​ള്ള സ​ക​ല അ​ക്ര​മി​ക​ളും എ​ക്കാ​ല​ത്തും നി​ല​നി​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി.

മ​ക്ക​യി​ൽ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​​ന്റെ പി​ന്തു​ണ​യോ​ടെ ഗ്രാ​ൻ​ഡ് മു​ഫ്തി അ​ബ്​​ദു​ൽ അ​സീ​സ് ആ​ലു ഷൈ​ഖി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ണ്ഡി​ത സ​മ്മേ​ള​നം പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കി​യ​ത് വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ൾ നി​ല​നി​ർ​ത്തു​മ്പോ​ഴും മു​സ്‍ലിം​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ച്ചു​കൊ​ണ്ട് പ​ര​സ്പ​ര വി​ദ്വേ​ഷം ഒ​ഴി​വാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ലാ​യി​രു​ന്നു. ഇ​തു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ൽ മു​ജാ​ഹി​ദ് പ്ര​സ്ഥാ​നം എ​ക്കാ​ല​ത്തും ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​മ​ദാ​നി​ലെ ഒ​രു​ക്ക​ങ്ങ​ൾ അ​തി​​ന്റെ ആ​ത്മാ​വു​മാ​യി ഒ​ത്തു​പോ​കു​ന്ന​താ​ണോ എ​ന്ന് ന​മ്മ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഉ​ണ​ർ​ത്തി. ഭ​യ​ഭ​ക്തി ഉ​ണ്ടാ​കാ​നാ​ണ് നോ​മ്പെ​ടു​ക്കാ​ൻ ഖു​ർ​ആ​ൻ ക​ൽ​പി​ച്ച​തെ​ന്നും അ​തി​ൽ ശ്ര​ദ്ധി​ച്ചു​കൊ​ണ്ട് പ്രാ​ർ​ഥ​ന​ക​ൾ അ​ധി​ക​രി​പ്പി​ക്കു​ക​യാ​ണ് വി​ശ്വാ​സി​സ​മൂ​ഹം ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​എ​ൻ.​എം മു​ൻ സെ​ക്ര​ട്ട​റി എം. ​അ​ബ്​​ദു​റ​ഹ്മാ​ൻ സ​ല​ഫി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് സ​ല​ഫി സ്വാ​ഗ​ത​വും നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Minority protection is a sign of civilized society -Dr Hussain Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.