?????????? ???????? ????? ????? ?????? ??????? ???? ??????? ??? ??????? ?????? ??? ???????? ???????????????

ഹനീനിനെ നാഷനൽ ഗാർഡ്​ മന്ത്രി സന്ദർശിച്ചു

റിയാദ്​: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്​തീൻ സിയാമീസ്​ ഇരട്ടകളിലൊന്നായ ഹനീനിനെ നാഷണൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ  അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​ സന്ദർശിച്ചു. കിങ്​ അബ്​ദുൽ അസീസ്​ നാഷണൽ ഗാർഡ്​ മെഡിക്കൽ സിറ്റിക്ക് കീഴിലെ​ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്​പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ മന്ത്രി കുട്ടിയെ സന്ദർശിക്കുകയും മെഡിക്കൽ സംഘവുമായി ആരോഗ്യസ്​ഥിതി  അന്വേഷിക്കുകയും ചെയ്​തു​. ഒരാഴ്​ച മുമ്പാണ്​ ഫലസ്​തീനിൽ നിന്നുള്ള ഹനീനെ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയത്​. കുട്ടി  സുഖം പ്രാപിച്ചുവരികയാണ്. 

കിരീടാവകാശിയുടെ നിർദേശത്തെ തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി കൊണ്ടുവന്ന കുവൈത്തിൽ നിന്നുള്ള നൂറ അൽമുതൈരിയെയും മന്ത്രി സന്ദർശിച്ചു. 
നാഷണൽ ഗാർഡ്​ ആരോഗ്യ കാര്യ എക്​സിക്യൂട്ടീവ്​ മേധാവി ഡോ. ബന്ദർ അൽഖനാവി, ചികിത്സ കാര്യ മേധാവി ഡോ. സഅദ്​ അൽമുഹ്​റജ്​, സൗദിയിലെ ഫലസ്​തീൻ അംബാസഡർ ബാസിം അഗാ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.

Tags:    
News Summary - minister-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.