റിയാദ്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം. ഹനീഫിനെ ഓർത്തെടുത്ത് പെരിന്തൽമണ്ണ നിയോജക മണ്ഡലം റിയാദ് കെ.എം.സി.സി കമ്മിറ്റി ‘ഓർമകളിലെ പി.എം. ഹനീഫ്’ എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചു.
സൗദി കെ.എം.സി.സി നാഷനൽ സെക്രേട്ടറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ഖമറുദ്ദീൻ ഏലംകുളം അധ്യക്ഷത വഹിച്ചു. എം.എസ്.എഫിനും മുസ്ലിം യൂത്ത് ലീഗിനും ധിഷണാപരമായ കരുത്ത് പകർന്ന നേതാവായിരുന്നു പി.എം. ഹനീഫെന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച സത്താർ താമരത്ത് അഭിപ്രായപ്പെട്ടു.
റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ മുനീർ വാഴക്കാട്, ശരീഫ് അരീക്കോട്, ലത്തീഫ് കരിങ്കപ്പാറ, യൂനുസ് താഴെക്കോട്, മജീദ് മണ്ണാർമല, നാസർ മംഗലത്ത്, ഷാജി മേലാറ്റൂർ എന്നിവർ സംസാരിച്ചു.
റഫീഖ് റഹ്മാനി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ബുഷൈർ താഴെക്കോട് സ്വാഗതവും ശിഹാബ് മണ്ണാർമല നന്ദിയും പറഞ്ഞു. സിദ്ദീഖ് താഴെക്കോട്, ബഷീർ കട്ടുപ്പാറ, ഹാരിസ് ആലിപ്പറമ്പ, ശരീഫ് തൂത, നസീർ വളപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.