അൽഖോബാർ: ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തിലെ ഏറ്റവും വലിയ ഓഫർ പ്രഖ്യാപിച്ച് മാർക്ക് ആൻഡ് സേവ് ഹൈപ്പർ സ്റ്റോർ.
'ഫസ്റ്റ് ഇയർ അനിവേഴ്സറി സെലബ്രേഷൻ' എന്ന പേരിൽ ഒക്ടോബർ അഞ്ചു മുതൽ 11 വരെ നീളുന്ന മെഗാ ഓഫറിന്റെ ഭാഗമായി ഗ്രോസറി, ഫാഷൻ, ഗൃഹോപകരണങ്ങൾ, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ആയിരക്കണക്കിന് ഉൽപന്നങ്ങൾ അതിശയകരമായ വിലക്കുറവിൽ ലഭ്യമാകും.
ഗുണമേന്മയും ലാഭവും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന മാർക്ക് ആൻഡ് സേവ് ഒരുക്കുന്ന ഈ ഓഫർ കുടുംബങ്ങൾക്കായി നഷ്ടപ്പെടുത്താൻ പാടില്ലാത്ത അവവസരമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി ഗാർമെന്റ്സ്, ഫുട്വെയർ, ലേഡീസ് ബാഗുകൾ എന്നിവക്ക് മാത്രം 'ബൈ 1 ഗെറ്റ് 1 ഫ്രീ' പ്രമോഷൻ ഒരുക്കിയിരിക്കുന്നതായും നിരവധി എക്സ്ക്ലൂസിവ് ഓഫറുകളും അപ്രതീക്ഷിത സർപ്രൈസുകളും ഉപഭോക്താക്കൾക്കായി ലഭ്യമാകുമെന്നും അനീസ് കക്കാട്ട്, അഷ്റഫ് കാക്കശ്ശേരി, ഫാസിൽ പനയുള്ളത്തിൽ തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.