ഫറസാൻ മറൈൻ ആംബുലൻസ്​ സേവനം ജിസാൻ ഗവർണർ അമീർ മുഹമ്മദ്​ ബിൻ നാസിർ ഉദ്​ഘാടനം ചെയ്യുന്നു 

ഫറസാൻ ദ്വീപിൽ മറൈൻ ആംബുലൻസ്​ സേവനം ആരംഭിച്ചു

ജിസാൻ: ഫറസാൻ ദ്വീപുകളിൽ മറൈൻ ആംബുലൻസ്​ സേവനം ആരംഭിച്ചു. ജിസാൻ മേഖല ഗവർണർ അമീർ മുഹമ്മദ്​ ബിൻ നാസിർ ബിൻ അബ്​ദുൽ അസീസ് ആംബുലൻസ്​ സർവിസി​െൻറ ഉദ്​ഘാടനം​ നിർവഹിച്ചു.

ജിസാൻ ആരോഗ്യകാര്യ അസിസ്​റ്റൻറ്​ ഡയറക്ടർ ജനറൽ ഡോ. അവാജി അൽനഈമി ആംബുലൻസി​െൻറ പ്രത്യേകതകൾ ഗവർണർക്ക്​ വിശദീകരിച്ചുകൊടുത്തു. തുടർന്ന്​ ഗവർണർ ആംബുലൻസി​െൻറ​ പ്രവർത്തനങ്ങൾ പരിശോധിച്ചു. സ്വദേശികൾക്കും വിദേശികൾക്കും മേഖല ആരോഗ്യകാര്യാലയം നൽകിവരുന്ന സേവനങ്ങളുടെ വിപുലീകരണത്തി​െൻറ ഭാഗമായാണ്​ മറൈൻ ആംബുലൻസ്​ സേവനം ഒരുക്കിയിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

അന്താരാഷ്​ട്ര നിലവാ​രത്തോടും നൂതന സംവിധാനങ്ങളോടും കൂടിയ​ മറൈൻ ആംബുലൻസ്​ 1,36,00,000 റിയാൽ ചെലവഴിച്ചാണ്​ നിർമിച്ചിരിക്കുന്നത്​. മൂന്ന്​ കിടക്കകളുടെ സൗകര്യമാണുള്ളത്​​. ഒന്ന്​ തീവ്രപരിചരണ ചികിത്സക്കാണ്​.​ അഞ്ച്​ കിടക്കകളിലേക്കുവരെ വികസിപ്പിക്കാൻ ശേഷിയുണ്ട്​. കാർഡിയോ ഉപ​കരണങ്ങൾ, തിരമാലകൾക്കിടയിലൂടെയുള്ള യാത്രക്ക്​ അനുയോജ്യമായ സ്​ട്രെച്ചർ, വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ആംബുലൻസിലുണ്ട്​.

4​5 മിനിറ്റുകൊണ്ട്​ ഫർസാൻ ദ്വീപിൽനിന്ന്​ ജിസാൻ തുറമുഖത്തെത്താൻ കഴിയും​. ജിസാൻ ആരോഗ്യകാര്യാലയത്തിന്​ കീഴിലെ അടിയന്തര വിഭാഗത്തിന്​ ആംബുലൻസുമായി ആശയവിനിമയം നടത്താനും സ്ഥലം നിർണയിക്കാനും കഴിയുന്ന സ്​മാർട്ട്​ സംവിധാനങ്ങളും ആംബുലൻസിലുണ്ട്​.

Tags:    
News Summary - Marine ambulance service launched on Farzan Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.