വ്യാജ സർട്ടിഫിക്കറ്റിൽ അക്കൗണ്ടൻറ്​ ജോലി നേടിയ നിരവധിപേർ പിടിയിൽ


റി​യാ​ദ്​: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ സൗ​ദി അ​റേ​ബ്യ​യി​ൽ അ​ക്കൗ​ണ്ട​ൻ​സി രം​ഗ​ത്ത്​ ജോ​ലി നേ​ടി​യ നി​ര​വ​ധി​പേ​ർ പി​ടി​യി​ൽ. സൗ​ദി ഓ​ർ​ഗ​നൈ​സേ​ഷ​ൻ ​ഫോ​ർ ചാ​ർ​​ട്ടേ​ഡ്​ ആ​ൻ​ഡ്​ പ്ര​ഫ​ഷ​ന​ൽ അ​ക്കൗ​ണ്ട്​​സാ​ണ് (എ​സ്.​ഒ.​സി.​പി.​എ)​ ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത്​ നി​യ​മാ​നു​സൃ​തം ജോ​ലി ചെ​യ്യാ​നു​ള്ള ക്ര​മ​പ്പെ​ടു​ത്ത​ലി​​ന്റെ ഭാ​ഗ​മാ​യി ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നേ​ട​ണം. അ​തി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളി​ൽ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​​ നി​ര​വ​ധി പേ​ർ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ജോ​ലി​യി​ൽ തു​ട​രു​​ന്ന​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​ത്.

ഉ​ട​ൻ ഈ ​ആ​ളു​ക​ളു​ടെ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും ശി​ക്ഷാ​ന​ട​പ​ടി​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു. അ​ക്കൗ​ണ്ട​ൻ​റ്, ഓ​ഡി​​റ്റ​ർ പോ​ലു​ള്ള വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്​ ഇ​വ​ർ. അ​ക്കാ​ദ​മി​ക്​ യോ​ഗ്യ​ത​യും പ​രി​ച​യ​വും തെ​ളി​യി​ക്കാ​ൻ ഹാ​ജ​രാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ, അ​ക്കാ​ദ​മി​ക്​ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സാ​ധു​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട്​ ത​ന്നെ പ​ഴു​ത​ട​ച്ചാ​ണ്​ ന​ട​പ​ടി. വ്യാ​ജ​നാ​ണെ​ങ്കി​ൽ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ടും. ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​യും ശി​ക്ഷ​യും നേ​രി​ടേ​ണ്ടി വ​രും.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും ര​ജി​സ്​​ട്രേ​ഷ​നു​വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​വും ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​തോ​റി​റ്റി​ക്ക് ല​ഭി​ക്കു​ന്ന രേ​ഖ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട്​ ഓ​ർ​ഗ​നൈ​സേ​ഷ​​​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​​ന്റെ സു​താ​ര്യ​ത​യും സ​മ​ഗ്ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണ്.

ഈ ​ന​ട​പ​ടി അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്​ തൊ​ഴി​ൽ രം​ഗ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്. നി​യ​മ ലം​ഘ​ന​ങ്ങ​ളെ ചെ​റു​ക്കാ​നും ഓ​ഡി​റ്റി​ങ്, അ​ക്കൗ​ണ്ടി​ങ്​ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ഓ​ർ​നൈ​സേ​ഷ​​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഇ​ത്​ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്​ ജോ​ലി​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഓ​ർ​നൈ​സേ​ഷ​​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട റോ​ളു​ക​ളി​ലൊ​ന്ന് ഈ ​തൊ​ഴി​ലു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കു​ന്ന​താ​ണ്. പ്ര​ഫ​ഷ​ന​ലി​സ​ത്തോ​ടും ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും തൊ​ഴി​ൽ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രു വി​ശ്വ​സ​നീ​യ അ​ക്കൗ​ണ്ടി​ങ്​ സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​തെ​ന്നും ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ​റ​ഞ്ഞു.

News Summary - Many people who got accountant jobs on fake certificates were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.