Posted On
date_range Updated On
date_range ഹറമിന്റെ മുകളിൽനിന്ന് ചാടിയയാൾ ആശുപത്രിയിൽ
മക്ക: മസ്ജിദുൽ ഹറാമിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടിയ ആളെ പരിക്കുകളോടെ ഹറം സുരക്ഷ പ്രത്യേകസേന ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ചാടാനിടയായ കാരണവും ആളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടെ ഔദ്യോഗിക വിശദാംശങ്ങളൊന്നും സുരക്ഷവിഭാഗം പുറത്തുവിട്ടില്ല. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനും പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി ആശുപത്രിയിലേക്ക് മാറ്റിയതായി മാത്രം പൊതുസുരക്ഷ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.