പെൻകലം ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന പ്രഥമ പുസ്തകമായ മധുപാലിെൻറ ‘അവരും ഞാനും തമ്മിൽ’ കവർ പ്രകാശനം ജോളി ലോനപ്പൻ, ഹമീദ്, ഡോ. രശ്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദമ്മാമിൽ ‘കലം’ പ്രവർത്തനം തുടങ്ങി
ദമ്മാം: പെൻ കലം ബുക്ക് പബ്ലിഷിങ് കമ്പനിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവർത്തനങ്ങൾക്ക് ദമ്മാമിൽ തുടക്കമായി. എഴുത്തുകാരനും സിനിമാ നിർമാതാവുമായ മൻസൂർ പള്ളൂർ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ലോഗോ പ്രകാശനം നാട്ടിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ മമ്മൂട്ടി നിർവഹിച്ചിരുന്നു. പെൻ കലം ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന പ്രഥമ പുസ്തകമായ മധുപാലിെൻറ ‘അവരും ഞാനും തമ്മിൽ’ എന്ന കൃതിയുടെ കവർ പ്രകാശനം സിനിമാ നിർമാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡൻറ് ഹമീദ്, ഡോ. രശ്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
വി.കെ. ശ്രീരാമെൻറ ‘ഉത്തരത്തിൽ മറന്നു വെച്ചത്’ എന്ന പുസ്തകത്തിെൻറ കവർ പ്രകാശനം ദാർ അസ് സിഹാ മെഡിക്കൽ സെൻറർ ഓപ്പറേഷൻസ് മാനേജർ സുധീർ, അൽമുന സ്കൂൾ മാനേജർ കാദർ, സോഫിയ ഷാജഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഇക്ബാൽ വെളിയംകോടിെൻറ പ്രഥമ കവിതാസമാഹാരമായ ‘ഹുക്ക വലിക്കുന്ന നക്ഷത്രങ്ങൾ’ എന്ന പുസ്തകത്തിെൻറ കവർ റിലീസ് ബദർ അൽ റബി മെഡിക്കൽ സെൻറർ ഓപ്പറേഷൻസ് മാനേജർ ബിജു കല്ലുമലയും അഷ്റഫ് നൈതല്ലൂരും ചേർന്ന് നിർവഹിച്ചു. ശ്രീജിത്ത് രാമകൃഷ്ണെൻറ പ്രഥമ നോവലായ ഛായാരൂപിണിയുടെ കവർ പ്രകാശനം എഴുത്തുകാരൻ മുഹമ്മദ് നജാത്തി, അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ, എഴുത്തുകാരനായ സഈദ് ഹമദാനി എന്നിവർ ചേർന്ന് നിർവഹിച്ചു.
മാത്തുകുട്ടി പള്ളിപ്പാട്, ബൈജു കുട്ടനാട്, രജനി പ്രദീപ് എന്നിവർ സംസാരിച്ചു. ദേവിക കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്തപരിപാടികൾക്ക് സൗമ്യ ടീച്ചർ, വിനോദ്, രാജേഷ്, അനു രാജേഷ് എന്നിവർ നേതൃത്വം നൽകി. കൃതിമുഖ് സ്കൂൾ ഓഫ് ഡാൻസിലെ കലാകാരി അദ്വിക നിതിെൻറയും ശരൺ കണ്ണെൻറയും സോളോ പെർഫോമൻസും അരങ്ങേറി.
ബിനു കുഞ്ഞ്, നിഖിൽ മുരളി, ഷാജി ഇബ്രാഹിം, ഡോ. മനീഷ് അഹമ്മദ് എന്നിവർ ഗാനവിരുന്നൊരുക്കി. നൗഷാദ് ഇരിക്കൂർ, അഷ്റഫ് ആളത്ത്, ജേക്കബ് ഉതുപ്പ്, സക്കീർ പാപ്പിനിശേരി, മുജീബ് സിജി, മുസ്തഫ മുക്കൂട്, ഷാജഹാൻ, അഖിൽ, ബിജു ദേവസ്സി, ഷമീർ, നിസ്സാം ചെങ്ങാനി, ഷാജു അഞ്ചേരി, നൗഷാദ് ഏഴര, മുരളി ഏട്ടൻ, അഷറഫ് വയനാട്, മുഹമ്മദലി ഓഷ്യാന, വലീദ്, സരിത ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സജിത്ത് രാമകൃഷ്ണൻ ‘കല’ത്തിെൻറ ആശയങ്ങളും ഭാവി പരിപാടികളും സദസ്സുമായി പങ്കുവെച്ചു. നാഹിദ് സാബ്രി അവതാരകയായി. ശ്രീജിത്ത് രാമകൃഷ്ണൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.