ഹൃ​ദ​യം തൊ​ടു​ന്ന ന​ന്ദി​യോ​ടെ പ്ര​വാ​സി സ​മൂ​ഹം

ജ​ന്മ​നാ​ട്ടി​ലെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം പ്ര​വാ​സം സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ, അ​ന്യ​ദേ​ശ​ക്കാ​രെ​ന്ന വി​വേ​ച​ന​മി​ല്ലാ​തെ നെ​ഞ്ചോ​ടു ചേ​ർ​ത്തു​പി​ടി​ച്ച ഒ​രു രാ​ജ്യ​മു​ണ്ട്; സൗ​ദി അ​റേ​ബ്യ. തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ​വ​ർ​ക്കും ജീ​വി​ത​ത്തി​െൻറ വ​ലി​യൊ​രു ഭാ​ഗം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​വ​ർ​ക്കും ഈ ​മ​ണ്ണ് വെ​റു​മൊ​രു പ്ര​വാ​സ​ഭൂ​മി​യ​ല്ല, മ​റി​ച്ച് സ്വ​പ്ന​ങ്ങ​ളും ഓ​ർ​മ​ക​ളും നി​റ​ഞ്ഞ സ്വ​ന്തം ഇ​ട​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ സൗ​ദി അ​റേ​ബ്യ​യു​ടെ 96-ാമ​ത് ദേ​ശീ​യ​ദി​നം പ്ര​വാ​സി​ക​ൾ​ക്ക് കേ​വ​ലം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ത​ങ്ങ​ൾ​ക്ക് ത​ണ​ലേ​കി​യ പോ​റ്റ​മ്മ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ന​ട​ത്തു​ന്ന ന​ന്ദി​പ്ര​ക​ട​നം കൂ​ടി​യാ​ണ്. സ്വ​ന്തം രാ​ജ്യ​ത്തി​െൻറ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന അ​തേ ആ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി സ​മൂ​ഹം ഈ ​ദി​ന​ത്തെ​യും നെ​ഞ്ചി​ലേ​റ്റു​ന്ന​ത്.

ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി നാ​ട്ടി​ൽ​നി​ന്ന് പ്ര​ത്യേ​ക ക​ലാ​കാ​ര​ന്മാ​ർ പോ​ലും എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. കേ​ക്ക് മു​റി​ച്ചും, രാ​ജ്യ​ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​ന്നു.

കൂ​ടാ​തെ, അ​റ​ബ് സം​സ്കാ​ര​വും പൈ​തൃ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​മ​ത്സ​ര​ങ്ങ​ളും വി​വി​ധ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടു​ന്നു. മ​ല​യാ​ളി സ​മൂ​ഹം മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​െൻറ വ​ള​ർ​ച്ച​യു​ടെ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും ക​ഥ​ക​ൾ പ​ങ്കു​വെ​ച്ച് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും ഒ​ന്ന​ട​ങ്കം ഈ ​സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ​ദി​നം വാ​രാ​ന്ത്യ അ​വ​ധി​യോ​ട് ചേ​ർ​ന്നാ​ണ് വ​രു​ന്ന​ത് എ​ന്ന​തി​നാ​ൽ, ഒ​രു ദി​വ​സ​ത്തെ അ​ധി​ക അ​വ​ധി​കൂ​ടി​യെ​ടു​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യു​ക​യാ​ണ് പ​ല പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും. ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കും സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ല്പ​സ​മ​യം ചെ​ല​വ​ഴി​ക്കാ​നും സൗ​ദി​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി അ​ടു​ത്ത​റി​യാ​നും ഈ ​അ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ന്നു. പ്ര​കൃ​തി​ഭം​ഗി​യും ച​രി​ത്ര​വും സ​മ​ന്വ​യി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര​ക​ൾ ഏ​റെ​യും.

സൗ​ദി​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ദീ​ര, ദ​റ​ഇ​യ്യ, അ​ൽ തു​റൈ​ഫ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളും പ​ഴ​യ മ​ൺ​കെ​ട്ടി​ട​ങ്ങ​ളും കോ​ട്ട​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ദ​റ​ഇ​യ്യ​യി​ലും ദീ​ര​യി​ലും സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്നി​െൻറ ആ​ധു​നി​ക​ത​യും ഇ​ന്ന​ലെ​യു​ടെ പൈ​തൃ​ക​വും കൈ​കോ​ർ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കാ​ൻ അ​റ​ബി​ക്ക് പു​റ​മെ വി​വി​ധ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഗൈ​ഡു​ക​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ത​ല​മു​റ​ക​ളി​ലേ​ക്ക് രാ​ജ്യ​ത്തി​െൻറ പൈ​തൃ​കം പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ൽ സ്കൂ​ളു​ക​ളും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ അ​വ​ധി​ക്ക് മു​മ്പും ശേ​ഷ​വു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്നു. പ​ച്ച​യും വെ​ള്ള​യും നി​റ​ങ്ങ​ളി​ലു​ള്ള ദേ​ശീ​യ വേ​ഷ​ങ്ങ​ളി​ല​ണി​ഞ്ഞാ​ണ് കു​ട്ടി​ക​ൾ എ​ത്തു​ന്ന​ത്.

ച​രി​ത്ര​വും നേ​ട്ട​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​ക​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് രാ​ജ്യ​ത്തി​െൻറ പൈ​തൃ​കം തൊ​ട്ട​റി​യാ​ൻ സാ​ധി​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ തെ​രു​വു​ക​ളും വ്യാ​പാ​ര മേ​ഖ​ല​യും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും പ​ച്ച​യും വെ​ള്ള​യും നി​റ​ങ്ങ​ളി​ലു​ള്ള ബ​ലൂ​ണു​ക​ളും പ​താ​ക​ക​ളും കൊ​ണ്ട് ന​ഗ​ര​വീ​ഥി​ക​ൾ ഹ​രി​ത​ചാ​രു​ത അ​ണി​ഞ്ഞു ക​ഴി​ഞ്ഞു. ദേ​ശീ​യ​ദി​ന​ത്തി​െൻറ പ്ര​തീ​ക​ങ്ങ​ൾ പ​തി​ച്ച വാ​ഹ​ന​ങ്ങ​ൾ തെ​രു​വ്​ കീ​ഴ​ട​ക്കു​ന്ന​ത് മി​ഴി​വു​റ്റ കാ​ഴ്ച​യാ​ണ്.

പ്ര​വാ​സി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ക​ട​ക​ളി​ലും റ​സ്​​റ്റോ​റ​ൻ​റു​ക​ളി​ലും മാ​ളു​ക​ളി​ലും ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, യാ​ത്രാ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം പ്ര​ത്യേ​ക വി​ല​ക്കു​റ​വു​ക​ളും പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഷോ​പ്പി​ങ് സെൻറ​റു​ക​ളി​ലും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ധു​നി​ക ന​ഗ​ര​ങ്ങ​ളു​ടെ ശ്രേ​ണി​യി​ലേ​ക്ക് അ​തി​വേ​ഗം വ​ള​ർ​ന്നു​യ​രു​ന്ന ഈ ​രാ​ജ്യം ത​ങ്ങ​ളു​ടെ കൂ​ടി അ​ഭി​മാ​ന​മാ​ണെ​ന്ന ബോ​ധ​മാ​ണ് ഓ​രോ പ്ര​വാ​സി​ക്കു​മു​ള്ള​ത്. ത​ങ്ങ​ൾ​ക്ക് ത​ണ​ലും അ​ഴ​കും ന​ൽ​കി​യ ഈ ​മ​ണ്ണി​ൽ, ആ​ഘോ​ഷ​ത്തി​െൻറ ഓ​രോ നി​മി​ഷ​വും അ​വ​ർ ന​ന്ദി​യോ​ടെ​യും ആ​ത്മ​ബ​ന്ധ​ത്തോ​ടെ​യും ചേ​ർ​ത്തു​വെ​ക്കു​ക​യാ​ണ്.

Tags:    
News Summary - Saudi National Day: Celebration and Unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.