അ​ൽ​അ​ഖ്സ​ക്ക്​ നേ​രെ​ ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം; ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സൗ​ദി

റി​യാ​ദ്: അ​ൽ​അ​ഖ്സ പ​ള്ളി അ​ങ്ക​ണ​ത്തി​ലേ​ക്ക് ഇ​സ്രാ​യേ​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യു​ടെ​യും തീ​വ്ര​വാ​ദ കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ട​ന്നു​ക​യ​റ്റ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ പൂ​ർ​ണ സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഈ ​ലം​ഘ​ന​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന് മ​ന്ത്രാ​ല​യം ചു​ണ്ടി​ക്കാ​ട്ടി. അ​ധി​നി​വേ​ശ ഫ​ല​സ്തീ​നി​ലെ വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ൾ​ക്കും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​മെ​തി​രെ ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ​വും തീ​വ്ര​വാ​ദ​പ​ര​വു​മാ​യ അ​തി​ക്ര​മ​ങ്ങ​ളെ​യും ആ​ഹ്വാ​ന​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​നു​ഷി​ക ത​ത്ത്വ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​യ ഇ​ത്ത​രം ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Israeli aggression against Al-Aqsa; Saudi Arabia strongly protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.