റിയാദ് വിമാനത്താവളത്തിൽ അനീഷ് അഹമ്മദിനെയും ഭാര്യ ഹസീനയെയും സംഘാടകസമിതി അംഗങ്ങൾ സ്വീകരിക്കുന്നു
വൈറൽ ഗായകൻ അനീഷിെൻറ സംഗീതസന്ധ്യ ഇന്ന്
റിയാദ്: പരിമിതികളെ സംഗീതം കൊണ്ട് കീഴടക്കി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗായകൻ അനീഷ് അഹമ്മദ് റിയാദിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് 7.30-ന് റിയാദ് ലൈവ് സംഘടിപ്പിക്കുന്ന ‘പാട്ടുമാല സീസൺ 3’ പരിപാടിയിലാണ് അദ്ദേഹം ഗാനങ്ങൾ ആലപിക്കുന്നത്.
റിയാദ് എക്സിറ്റ് 21-ലെ അൽ മദീന ഹൈപ്പർമാർക്കറ്റിൽ വച്ചാണ് പരിപാടി അരങ്ങേറുന്നത്. റിയാദിലെ പ്രാദേശിക കലാകാരന്മാരും അണിനിരക്കുന്ന ഈ സംഗീതസന്ധ്യയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാനായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അനീഷ് അഹമ്മദിനെയും ഭാര്യ ഹസീനയെയും സംഘാടകസമിതി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.