ജു​ബൈ​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന നൂ​പു​ര​ധ്വ​നി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്

ജു​ബൈ​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നൂ​പു​ര​ധ്വ​നി ഓ​ണാ​ഘോ​ഷം

ജു​ബൈ​ൽ: നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി​യും ജു​ബൈ​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും സം​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജു​ബൈ​ലി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​രും അ​വ​ത​രി​പ്പി​ച്ച നൃ​ത്തം, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ നേ​ടി.

പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പാ​യ​സ​മ​ത്സ​ര​വും കു​ട്ടി​ക​ളു​ടെ കേ​ര​ളീ​യ വേ​ഷ​മ​ത്സ​ര​വും ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​വേ​ദി​ക്ക് കൂ​ടു​ത​ൽ നി​റ​വും ഉ​ത്സാ​ഹ​വും പ​ക​ർ​ന്നു. തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ളും സ​ദ​സി​ന് മ​നോ​ഹ​ര​മാ​യ ക​ലാ​നു​ഭ​വ​മാ​യി. നൂ​പു​ര​ധ്വ​നി അ​വ​ത​രി​പ്പി​ച്ച ആ​വേ​ശ​ക​ര​മാ​യ ചെ​ണ്ട​മേ​ള​ത്തി​െൻറ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​യെ വ​ര​വേ​റ്റ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​ങ്ങ​ള​ണി​ഞ്ഞ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.

Tags:    
News Summary - Nupuradhwani Onam celebration at Lulu Hypermarket in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.