കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ ഐ​ടി സാ​ങ്കേ​തി​ക സം​ഗ​മം ‘ടെ​ക് ബ്രി​ഡ്ജ് 2026’ൽ ​പ​​ങ്കെ​ടു​ത്ത​വ​ർ

എ.​ഐ മാ​റ്റ​ങ്ങ​ളെ നേ​രി​ടാ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ ന​വീ​ക​രി​ക്ക​ണം: ‘ടെ​ക് ബ്രി​ഡ്ജ് 2026’

റി​യാ​ദ്: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്) റി​യാ​ദ് ചാ​പ്റ്റ​ർ ഐ​ടി സാ​ങ്കേ​തി​ക സം​ഗ​മം ‘ടെ​ക് ബ്രി​ഡ്ജ് 2026’ റി​യാ​ദി​ലെ റാ​ഡി​സ​ൺ എ​യ​ർ​പോ​ർ​ട്ട് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ഫോ​റം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.​അ​മീ​ർ ഖാ​ൻ സ്വാ​ഗ​തം പ​റ​യു​ക​യും പ​രി​പാ​ടി​യു​ടെ രൂ​പ​രേ​ഖ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നി​സാ​ർ സം​സാ​രി​ച്ചു. ഐ​ടി വി​ങ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഷ​ഹീ​ർ പ​രി​പാ​ടി​യു​ടെ അ​വ​ലോ​ക​നം അ​വ​ത​രി​പ്പി​ച്ചു. അ​ബു​ദാ​ബി കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കി​ലെ സീ​നി​യ​ർ സൊ​ല്യൂ​ഷ​ൻ ആ​ർ​ക്കി​ടെ​ക്റ്റ് ഗോ​കു​ൽ ത്യാ​ഗ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ഹ​മ്മ​ദ് ത്വ​യ്യാ​ർ, ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ മ​തീ​ൻ, മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, പാ​ൻ​റ​ലി​മോ​ൻ ഒ​യ്‌​കൊ​ണോ​മോ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ആ​വ​ശ്യ​ക​ത​യും സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ എ​ഐ സം​ബ​ന്ധ​മാ​യ അ​റി​വ് നേ​ടേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​വും മു​ഹ​മ്മ​ദ് ത്വ​യ്യാ​ർ വി​ശ​ദീ​ക​രി​ച്ചു.​

എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ സ്വാ​ധീ​നം, ഉ​യ​ർ​ന്നു​വ​രു​ന്ന അ​വ​സ​ര​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും, ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ളെ നേ​രി​ടാ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ ത​യ്യാ​റാ​കേ​ണ്ട വി​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ന​ൽ ച​ർ​ച്ച ന​ട​ന്നു. താ​രി​ഖ് ഖാ​ലി​ദ്, മ​നോ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ജീ​വ് മേ​നോ​ൻ, ശൈ​ഖ്​ സ​ലീം, ഷൈ​ല കോ​യ എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി. കെ​ഇ​എ​ഫ് ഐ​ടി വി​ങ് അം​ഗം സു​ബി​ൻ വി​ജ​യ​ൻ മോ​ഡ​റേ​റ്റ​റാ​യി.

എ.​ഐ​യു​ടെ അ​തി​വേ​ഗ വ​ള​ർ​ച്ച എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ലും തൊ​ഴി​ൽ​രം​ഗ​ത്തും സൃ​ഷ്​​ടി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും അ​തി​ന​നു​സ​രി​ച്ച് എ​ൻ​ജി​നീ​യ​ർ​മാ​ർ സ്വ​യം ന​വീ​ക​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​വും പാ​ന​ലി​സ്​​റ്റു​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​റി​വും പ്ര​ഫ​ഷ​ന​ൽ നൈ​പു​ണ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​വി​ധ പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ നേ​ടി​യ കെ.​ഇ.​എ​ഫ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ൽ ‘ടെ​ക് ബ്രി​ഡ്ജ് 2026’ൽ ​അ​വ​ത​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച റ​ഫ്ഷാ​ദി​നെ​യും സി​ബി​ലി​നെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് കെ.​ഇ.​എ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. റ​മീ​സ് നൂ​ർ മ​ഹ​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Engineers must innovate to meet AI changes: ‘Tech Bridge 2026’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.