മക്ക: അൾജീരിയക്കാരായ രണ്ട് സന്ദർശകർ മക്കയിലെ ഹോട്ടലിൽ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി. അൾജീരിയക്കാരൻ തന്നെയാണ് പ്രതി. സന്ദർശന വിസയിൽ എത്തിയയാളാണ് ഇയാളെന്നും അറസ്റ്റ് ചെയ്തെന്നും മക്ക പൊലീസ് വ്യക്തമാക്കി.
രണ്ടുപേരെയും ഹോട്ടലിൽ വെച്ച് ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിയെ പിടികൂടിയത്. കുത്തേറ്റ രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു.
അറസ്റ്റിലായ ആൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായി മക്ക പൊലീസ് പറഞ്ഞു. മക്കയിലെ ഒരു ഹോട്ടലിലാണ് നടുക്കിയ നിഷ്ഠൂരമായ കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.