ഹാഇൽ: സ്ട്രോക്ക് ബാധിച്ച മലയാളിയെ നാട്ടിലേക്ക് കയറ്റിവിട്ടു. ഹാഇൽ സനാഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം മുട്ടക്കാവ് സ്വദേശി ഷാജഹാൻ ഇബ്രാഹിംകുട്ടിയെ (62) ആണ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്. ഹാഇലിലെ താമസസ്ഥലത്ത് പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ഹാഇൽ കിങ് കാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 20 ദിവസമായി ഇവിടെ വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞു. ഇതിനിടയിൽ നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹാഇൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഫൈസൽ കൊല്ലത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുകയായിരുന്നു. കഴിഞ്ഞദിവസം ഹാഇൽ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് സഹായിയായ ബന്ധുവിന്റെ കൂടെയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.