മദീന: മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്ദുൽ റഷീദിെൻറ(30) മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത് റൂമില്‍ കണ്ടെത്തി. കാര്‍ഗോ സെക്ഷൻ ജീവനക്കാരനായിരുന്നു. യുവാവിനെ കഴിഞ്ഞ 30-ാം തീയതി മുതല്‍ കാണ്‍മാനില്ലെന്ന് സുഹൃത്തുക്കള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലിെൻറ അകത്തെ അടച്ചിട്ടിരുന്ന ബാത്ത് റൂമില്‍ നിന്ന് ദുർഗന്ധം ഉണ്ടായതിെൻറ അടിസ്ഥാനത്തില്‍ ബാത്ത്റൂം ക്ലീനിംഗ് തൊഴിലാളി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കെ. പി ജസീലയാണ് ഭാര്യ. താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി - ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.